1. News

ഓണ്‍ലൈന്‍ വിപണനത്തിലൂടെ കോവിഡ് കാലത്ത്‌ നേട്ടം കൊയ്ത് ബെംഗളൂരുവിലെ മുന്തിരി കര്‍ഷകര്‍

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽആശങ്കയിലാഴ്ത്തിയത് കർഷകരെയാണ്. തങ്ങൾ നേരിടുന്ന പ്രതിസന്ധി കള്‍ മറികടക്കാന്‍ പുതിയ വഴികള്‍ കണ്ടെതുകയാണ് ബെംഗളൂരുവിലെ മുന്തിരി കര്‍ഷകർ .നട്ടുനനച്ച് വളര്‍ത്തിയ മുന്തിരിത്തോട്ടങ്ങള്‍ വിളവെടുപ്പിന് പാകമായതോടെ ബെംഗളൂരുവിലെ മുന്തിരി കര്‍ഷകരും ആശങ്കയുടെ നിഴലിലായി. ലോക്ക് ഡൗണ്‍ മൂലം കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിപണനം ചെയ്യാൻ മാർഗ്ഗമില്ലാതായി.മുന്തിരി എത്രയും വേഗം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്തിരി മുഴുവന്‍ പാഴായിപ്പോകും.

Asha Sadasiv

 കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽആശങ്കയിലാഴ്ത്തിയത് കർഷകരെയാണ്. തങ്ങൾ നേരിടുന്ന പ്രതിസന്ധി കള്‍ മറികടക്കാന്‍ പുതിയ വഴികള്‍ കണ്ടെതുകയാണ് ബെംഗളൂരുവിലെ മുന്തിരി കര്‍ഷകർ .നട്ടുനനച്ച് വളര്‍ത്തിയ മുന്തിരിത്തോട്ടങ്ങള്‍ വിളവെടുപ്പിന് പാകമായതോടെ ബെംഗളൂരുവിലെ മുന്തിരി കര്‍ഷകരും ആശങ്കയുടെ നിഴലിലായി. ലോക്ക് ഡൗണ്‍ മൂലം കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍  വിപണനം ചെയ്യാൻ മാർഗ്ഗമില്ലാതായി.മുന്തിരി എത്രയും വേഗം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്തിരി മുഴുവന്‍ പാഴായിപ്പോകും. 

 കര്ഷകനിൽ നിന്ന് ഉപഭോകതാവിലേക്ക്

അഗ്രിക്കള്‍ച്ചര്‍ സയന്‍സ്  യൂണിവേഴ്‌സിറ്റി (യുഎഎസ്) യിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടന ആശങ്കയിലായ കര്‍ഷകരെ സഹായിക്കാന്‍ എത്തി. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ മുന്തിരി നേരിട്ട് വീടുകളില്‍ എത്തിക്കാനുള്ള പദ്ധതി അവര്‍ തയ്യാറാക്കി. വളരെ നല്ല  പ്രതികരണമാണ് ലഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സി പ്രതിദിനം രണ്ട് മുതല്‍  മൂന്ന് ടണ്‍ വരെ മുന്തിരി ഏറ്റെടുത്തിരുന്ന സ്ഥാനത്ത് പ്രതിദിനം 250 - 300 ടണ്‍ മുന്തിരി നേരിട്ട് വീടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു.

 ഇടനിലക്കാരെ ഒഴിവാക്കിയതോടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യമുണ്ടായി. ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള മുന്തിരി ലഭിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഹോപ്‌കോംസ് കിലോയ്ക്ക് 45 രൂപ ഈടാക്കിയാണ് കര്‍ഷകരില്‍നിന്ന് മുന്തിരി ഏറ്റെടുത്തിരുന്നത്.അവര്‍ മുന്തിരി വിറ്റിരുന്നത് കിലോയ്ക്ക് 115 രൂപയ്ക്കും. കര്‍ഷകര്‍ നേരിട്ട് മുന്തിരി എത്തിക്കാന്‍ തുടങ്ങിയതോടെ കിലോയ്ക്ക് 55-60 രൂപയ്ക്ക് മുന്തിരി വീട്ടുപടിക്കല്‍ ലഭിക്കുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്...മാര്‍ക്കറ്റില്‍ പോയി 120 രൂപവരെ നല്‍കി മുന്തിരി വാങ്ങിയിരുന്ന സ്ഥാനത്താണിത്.കടുത്ത വേനലില്‍ പഴവര്‍ഗങ്ങള്‍  വീട്ടിലെത്തുന്നത്  നഗരവാസികള്‍ക്ക് ഒരു ആശ്വാസമാണ്.

 ബെംഗളൂരുവിലെ മുന്തിരിത്തോട്ടങ്ങളില്‍ വിളവെടുപ്പ് കാലമായിവന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെ വിളയുന്ന മുന്തിരി  മുഴുവന്‍ പ്രാദേശിക വിപണികളിലൂടെ ചില്ലറ വില്‍പ്പന നടത്തുകയാണ് പതിവ്എന്നാൽ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് പോകാറില്ല. 

ഓർഡറുകൾ വാട്ട്സാപ്പിലൂടെ


വിപണികളില്‍ ആളൊഴിഞ്ഞതോടെ മുന്തിരി മുഴുവന്‍ നശിച്ചുപോകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കര്‍ഷകര്‍ പുതിയ വഴികള്‍ തേടിയത്.കര്‍ഷകരെയും റസിഡന്റ്‌സ് അസോസിയേഷനനുകളെയുും ബന്ധിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് വിപണിനം സാധ്യമാക്കിയത്.വാട്‌സാപ്പിലൂടെ എങ്ങനെ ഓര്‍ഡറുകള്‍ സ്വീകരിക്കണമെന്നും മുന്തിരി എങ്ങനെ വീടുകളില്‍ എത്തിക്കണം എന്നതിനെക്കുറിച്ചും അലുമിനി അസോസിയേഷന്‍ കര്‍ഷകരെ ബോധവത്കരിച്ചു. 

 പദ്ധതി വിജയിച്ചതോടെ  കൂടുതള്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ കര്‍ഷകരെ നേടിയെത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വന്തം നിലയില്‍ കണ്ടെത്താന്‍ .കഴിയുന്നുണ്ട്. പരീക്ഷണം വിജയിച്ചതോടെ ബെംഗളൂരുവിലെ മുന്തിരി കര്‍ഷകര്‍ ഓണ്‍ലൈന്‍ വിപണന സൗകര്യങ്ങള്‍ ഉടന്‍ തയ്യാറാക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 

English Summary: Bengaluru farmers sells grapes through online selling to overcome lock-down crisis

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds