1. News

ബിൽഗേറ്റ്സ്, യുഎസിൽ ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളവരിൽ ഒരാൾ

ബിൽ ഗേറ്റ്സിനെ കുറിച്ച് പറയുമ്പോൾ പൊതുവെ ഒരു ആമുഖത്തിൻറെ ആവശ്യമില്ല, അദ്ദേഹത്തിൻറെ മൈക്രോസോഫ്റ്റും അത് സ്വരൂപിച്ച സമ്പത്തും വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമെല്ലാം എല്ലാവർക്കും അറിയുന്നതാണ്.

Meera Sandeep

ബിൽ ഗേറ്റ്സിനെ കുറിച്ച് പറയുമ്പോൾ പൊതുവെ ഒരു ആമുഖത്തിൻറെ ആവശ്യമില്ല, അദ്ദേഹത്തിൻറെ  മൈക്രോസോഫ്റ്റും അത് സ്വരൂപിച്ച സമ്പത്തും വർഷങ്ങളായി അദ്ദേഹം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമെല്ലാം എല്ലാവർക്കും അറിയുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ബിൽഗേറ്റ്‍സിൻെറ കൈവശമുള്ള കൃഷിഭൂമിയുടെ വലിപ്പം അമ്പരപ്പിക്കും. 2,69,000 ഏക്കര്‍ കൃഷിഭൂമിയാണ് വിവിധ ഇടങ്ങളിൽ ബിൽഗേറ്റ്സ് കൈവശപ്പെടുത്തിയിരിക്കുന്നത്

ലോകത്തിലെ മുൻനിര ശതകോടീശ്വരൻ മാത്രമല്ല.. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷൻ സിഇഒ ബിൽഗേറ്റ്‍സ് നല്ലൊരു കൃഷിക്കാരനുമാണ് എന്നത് മിക്കവരെയും അദ്ഭുതപ്പെടുത്തിയേക്കും. കൃഷിക്കാരൻ എന്ന വിശേഷണത്തിൽ അൽപ്പം അതിശയോക്തി ഉണ്ടാകാമെങ്കിലും യുഎസിൽ ഏറ്റവും കൂടുതൽ കൃഷിഭൂമിയുള്ളവരിൽ ഒരാൾ ബിൽഗേറ്റ്സ് ആണെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

പത്ത് വര്‍ഷം കൊണ്ട് 9,000 ഏക്കര്‍ ഫാം

കഴിഞ്ഞ 10 വര്‍ഷങ്ങളായി ബിൽഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും ചേര്‍ന്ന് യുഎസിൽ 9,000 ഏക്കര്‍ ഫാം ആണ് കൈവശപ്പെടുത്തിയിരിക്കുന്നത്. 18 അമേരിക്കൻ സ്റ്റേറ്റുകളിലായാണ് ബിൽഗേറ്റ്‍സിന് ഭൂമിയുള്ളത്. വാഷിങ്ടണിൽ മാത്രം 14,000 ഏക്കര്‍ ഭൂമിയാണ് ബിൽഗേറ്റ്സിനുള്ളത്. വിശാലമായ ഉരുളക്കിഴങ്ങ് കൃഷിഭൂമിയും ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോക്കിയാലും ഈ കൃഷിഭൂമി കാണാനാകും.

എൻ‌ബി‌സി റിപ്പോർട്ട് പ്രകാരം വടക്കൻ ലൂസിയാനയിലെ 70,000 ഏക്കർ സ്ഥലമാണ് ബിൽഗേറ്റ്സിനുള്ളത്. ഈ ഭൂമിയിൽ സോയാബീൻ, ധാന്യങ്ങൾ, പരുത്തി, എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. ജോർജിയയിൽ 6,000 ഏക്കർ കൃഷിഭൂമിയും ബിൽഗേറ്റ്സിനുണ്ട്.

ഇത് ആപത്കരമെന്ന് വിമര്‍ശകര്‍

ഒരിക്കൽ കൈവശമുള്ള കൃഷിഭൂമിയെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ കാർഷിക മേഖല പ്രധാനമാണെന്നും. തനിക്കു വേണ്ടി പ്രത്യേക ഇൻവെസ്റ്റ്മൻറ് ഗ്രൂപ്പാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ബിൽഗേറ്റ്സിൻെറ വിശദീകരണം. അതേസമയം ശതകോടീശ്വരൻമാര്‍ ഇത്രയധികം ഭൂമിയും കാര്‍ഷികോൽപ്പന്നങ്ങളും കൈവശം വയ്ക്കുന്നത് വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നുണ്ട്. 

ഭൂമിയെ രക്ഷിക്കാൻ ഒന്നുമല്ല സ്വയം പരിപോഷിപ്പിക്കാനാണ് ഈ കയ്യടക്കൽ എന്നാണ് വിമര്‍ശകരുടെ വാദം.

English Summary: Bill Gates, one of the largest agricultural landowners in the United States

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds