1. News

ബിമ ജ്യോതി പ്ലാൻ: 1000 ന് 50 രൂപ നിരക്കിൽ പോളിസി കാലയളവിലുടനീളം വരുമാനം

മുൻ‌നിര ബാങ്കുകൾ പ്രതിവർഷം 5-6 ശതമാനം വരെ മാത്രം ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ തരുമ്പോൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ബിമ ജ്യോതി പോളിസിയിൽ ആയിരത്തിന് 50 രൂപ നിരക്കിൽ അതായത് 100 രൂപയ്ക്ക് 5 രൂപ നിരക്കിൽ പോളിസി കാലയളവിലുടനീളം ലഭിക്കുന്നു. ഓരോ പോളിസി വർഷത്തിൻറെയും അവസാനത്തിൽ വരുമാനം ഉറപ്പുനൽകുന്നു.

Meera Sandeep
Bima Jyothi Plan
Bima Jyothi Plan

മുൻ‌നിര ബാങ്കുകൾ പ്രതിവർഷം 5-6 ശതമാനം വരെ മാത്രം ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ തരുമ്പോൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ബിമ ജ്യോതി പോളിസിയിൽ ആയിരത്തിന് 50 രൂപ നിരക്കിൽ അതായത് 100 രൂപയ്ക്ക് 5 രൂപ നിരക്കിൽ പോളിസി കാലയളവിലുടനീളം ലഭിക്കുന്നു. ഓരോ പോളിസി വർഷത്തിൻറെയും അവസാനത്തിൽ വരുമാനം ഉറപ്പുനൽകുന്നു.

പോളിസി കാലാവധി

ഈ പ്ലാനിൻറെ പോളിസി കാലാവധി 15 മുതൽ 20 വർഷം വരെയാണ്. കൂടാതെ പ്രീമിയം പേയിംഗ് ടേം (പിപിടി) അതത് പോളിസി കാലാവധിയേക്കാൾ അഞ്ചു വർഷം കുറവായിരിക്കും. അതായത് 15 വർഷത്തെ പോളിസി കാലാവധിയ്ക്ക്, പിപിടി 10 വർഷവും 16 വർഷത്തെ പോളിസിക്ക് 11 വർഷവുമായിരിക്കും.

LIC ജീവൻ ഉമാങ് പോളിസി: ദിവസവും 44 രൂപ, 27 ലക്ഷം വരെ സമ്പാദിക്കാം

സം അഷ്വേർഡ് പരിധി

മിനിമം ബേസിക് സം അഷ്വേർഡ് ഒരു ലക്ഷം രൂപയും അതിനുശേഷം 25,000 രൂപയുടെ ഗുണിതങ്ങളുമാണ് ലഭിക്കുക. പരമാവധി നിക്ഷേപ പരിധിയില്ല.

പ്രായപരിധി

ഈ പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസമാണ്. പരമാവധി പ്രായം 60 വയസാണ്. മച്യൂരിറ്റി കാലാവധിയിൽ അപേക്ഷകന് കുറഞ്ഞത് 18 വയസ്സും പരമാവധി 75 വയസ്സും ഉണ്ടായിരിക്കണം.

വരുമാനം

മുൻ‌നിര ബാങ്കുകൾ‌ ഇപ്പോൾ‌ പ്രതിവർഷം 5-6 ശതമാനം വരെ മാത്രം ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ, ആയിരം രൂപയ്ക്ക് 50 രൂപ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യും. അതും നികുതി രഹിതമാണ്.

നേട്ടം

ഉദാഹരണത്തിന്, 15 വർഷത്തെ പോളിസി കാലാവധിക്കായി 10 ലക്ഷം രൂപ അടിസ്ഥാന സം അഷ്വേർഡ് തിരഞ്ഞെടുക്കുന്ന 30 വയസ് പ്രായമുള്ള വ്യക്തിക്ക്, വാർഷിക പ്രീമിയം 10 വർഷത്തേക്ക് അടയ്ക്കേണ്ടത് 82,545 രൂപയാണ്. ഈ സാഹചര്യത്തിൽ, 15 വർഷത്തേക്ക് പ്രതിവർഷം 50,000 രൂപ നേട്ടം ലഭിക്കും. അതിനാൽ മച്യൂരിറ്റി സമയത്ത് 7,50,000 രൂപ അധികമായി ലഭിക്കും. മൊത്തം മച്യൂരിറ്റി മൂല്യം (7,50,000 + 10,00,000 രൂപ) അല്ലെങ്കിൽ 17,50,000 രൂപ ആയിരിക്കും. ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന റിട്ടേൺ നികുതി രഹിതമാണ്.

ലൈഫ് കവർ

ആകർഷകമായ റിട്ടേൺ നിരക്കിനൊപ്പം എൽ‌ഐ‌സി ബിമ ജ്യോതി ലൈഫ് കവറും വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ പ്രായത്തിൽ പദ്ധതിയിൽ ചേരുന്നതാണ് കൂടുതൽ നേട്ടമുണ്ടാക്കാൻ നല്ലത്.

  • മുൻനിര ബാങ്കുകൾ പോലും അഞ്ചും ആറും ശതമാനം പലിശ ദീര്ഘകാല നിക്ഷേപങ്ങൾക്ക് നൽകുമ്പോൾ ആകർഷകമായ പദ്ധതിയുമായി എൽ.ഐ.സി

  • പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസവും, പരമാവധി പ്രായം 60 വയസ്സുമാണ്

English Summary: Bima Jyothi Plan: Income at the rate of Rs.50 per 1000 for the entire term of the policy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters