1. News

ജലരക്ഷയ്ക്കായി സ്‌കൂളുകളിൽ ബ്ലൂ ആർമി

ജലസംരക്ഷണം സാദ്ധ്യമാക്കുന്നതിന് തൃശൂർ ജില്ലാ പഞ്ചായത്ത് ബ്ലൂ ആർമി പദ്ധതി നടപ്പിലാക്കുന്നു .ജലസംരക്ഷണം മുന്നിൽകണ്ട് നടപ്പിലാക്കുന്ന പ്രോജക്റ്റായ ‘ജലരക്ഷ-ജീവരക്ഷ’യുടെ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്താനായാണ് സ്‌കൂളുകളിൽ ബ്ലൂ ആർമി’ എന്ന ജല ക്ലബ്ബുകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത് .

Saritha Bijoy
ജലസംരക്ഷണം സാദ്ധ്യമാക്കുന്നതിന്  തൃശൂർ ജില്ലാ പഞ്ചായത്ത്  ബ്ലൂ ആർമി പദ്ധതി നടപ്പിലാക്കുന്നു .ജലസംരക്ഷണം മുന്നിൽകണ്ട് നടപ്പിലാക്കുന്ന പ്രോജക്റ്റായ ‘ജലരക്ഷ-ജീവരക്ഷ’യുടെ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്താനായാണ്   സ്‌കൂളുകളിൽ ബ്ലൂ ആർമി’ എന്ന ജല ക്ലബ്ബുകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത് .ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ‘ബ്ലൂ ആർമി’ യിലൂടെ പ്രാവർത്തികമാക്കുന്നത്.കഴിഞ്ഞ വർഷം 2018-19 ലാണ് ‘ബ്ലൂ ആർമി’ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകൃതമായിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ‘ബ്ലൂ ആർമി’ അംഗങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
 
2019-20 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്നതിന് ‘ബ്ലൂ ആർമി’ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നുള്ള ഗവ. സ്‌കൂൾ/കോളേജുകൾ മുഖേന ഈ കലണ്ടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി ആദ്യം പേര് നൽകുന്ന 50 വിദ്യാഭ്യാസ സ്ഥാപനത്തിന് പതിനായിരം രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും കൈമാറേണ്ടതാണ്.കൃഷി ഭവൻ മുഖേന സൗജന്യമായി ലഭിക്കുന്ന പച്ചക്കറി തൈകളും വിത്തുകളും, ബയോഡൈവേഴ്സിറ്റി ബോർഡിൽനിന്നും ലഭിക്കുന്ന ഔഷധചെടികളും ലഭ്യമാക്കി നൽകി പ്രവർത്തനങ്ങൾ ആരംഭിക്കണം. വിവിധ മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളും ‘ബ്ലൂ ആർമി’ മുഖേന നടപ്പിലാക്കണം. ഇതിനായി ജില്ലാ പഞ്ചായത്ത് 625000 രൂപ വിഹിതം വകയിരുത്തിയിട്ടുണ്ട്..കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർക്കും ഉപാദ്ധ്യക്ഷന്മാർക്കും, വിവിധ സ്‌കൂളുകളിലെ / കോളേജുകളിലെ ബ്ലൂ ആർമി ടീച്ചർ കോ-ഓർഡിനേറ്റർമാർക്കുമായി 300 ഓളം പേർക്ക് പരിശീലനം നൽകി. ഓരോ ബ്ലോക്ക് അടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് പദ്ധതി രൂപരേഖയും സമയ ചാർട്ടും തയ്യാറാക്കൽ വിവിധ പരിശീലന പരിപാടികളിലും നടന്നിട്ടുണ്ട്.
 
English Summary: blue army at school to save water

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds