1. News

വേനൽ കടുത്തതോടെ കുപ്പിവെള്ള വ്യവസായം കുതിക്കുന്നു

വേനൽ കടുത്തതോടെ നാട്ടിൽ കുപ്പിവെള്ളത്തിൻ്റെ ആവശ്യകത കൂടിവരികയാണ്. കുപ്പിവെള്ള ഉത്പാദകർ ഈ  വേനൽക്കാലത്ത് 20 കോടിയോളം രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത് കഴിഞ്ഞ സീസണെക്കാൾ 20 ശതമാനം അധികമാണിത്. കേരളത്തിലെ മൊത്തം കുപ്പിവെള്ള വ്യവസായം. 50 കോടി രൂപയ്ക്ക് മുകളിൽ വരും.

Asha Sadasiv
bottlewater
വേനൽ കടുത്തതോടെ നാട്ടിൽ കുപ്പിവെള്ളത്തിൻ്റെ ആവശ്യകത കൂടിവരികയാണ്. കുപ്പിവെള്ള ഉത്പാദകർ ഈ  വേനൽക്കാലത്ത് 20 കോടിയോളം രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത് കഴിഞ്ഞ സീസണെക്കാൾ 20 ശതമാനം അധികമാണിത്. കേരളത്തിലെ മൊത്തം കുപ്പിവെള്ള വ്യവസായം. 50 കോടി രൂപയ്ക്ക് മുകളിൽ വരും. 

സാധാരണ വേനൽക്കാലമായ ഫെബ്രുവരി പകുതി മുതൽ  മേയ് അവസാനം വരെയാണ് കുപ്പിവെള്ളതിന്നു കൂടുതൽ ചെലവ്. ഇത്തവണ ചൂട് ജൂൺ വരെ നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുള്ളതിനാൽ  വില്പന കൂടുമെന്നാണ് പ്രതീക്ഷ. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ്  കമ്പനികൾ ഇപ്പോൾ ഈടാക്കുന്നത്.

കേരളത്തിൽനിന്നുള്ള കമ്പനികൾക്കു പുറമെ ബഹുരാഷ്ട്ര കമ്പനികളും കേരളത്തിൽ വിപണനം ആരംഭിച്ചിട്ടുണ്ട്.കേരളത്തിലുള്ള കുപ്പിവെള്ള കമ്പനികൾ മൊത്തം ഒരു ലക്ഷം ബോട്ടിൽ വിൽക്കുന്നുണ്ടെങ്കിൽ ബഹുരാഷ്ട്ര കമ്പനികൾ 75,000 ബോട്ടിലുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്.

കുപ്പിവെള്ളം ഉദ്പാദനത്തിന് കേരളത്തിൽ 150-നു മുകളിൽ രജിസ്‌ട്രേഡ് കമ്പനികളുണ്ടെങ്കിലും 115- ഓളം കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്,സീസണിൽ മാത്രം ഒരു പ്ലാന്റിൽനിന്ന്‌ ശരാശരി 15,000-20,000 ലിറ്ററോളം വെള്ളമാണ് കേരളത്തിൽ ലഭ്യമാക്കുന്നത്. സീസൺ അല്ലാത്ത സമയങ്ങളിൽ ശരാശരി 10,000 ലിറ്റർ  വരെ ഡിമാൻഡ് ഒരു പ്ലാന്റിൽ മാത്രം കേരളത്തിലുണ്ടാകാറുണ്ട്.

10 രൂപയുടെ ചെറിയ കുപ്പിവെള്ളത്തിനും ആവശ്യക്കാരുണ്ട്. എന്നാൽ, ഇത്തരം കുപ്പികൾ നശിപ്പിക്കാൻ കഴിയുന്നില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ പല സ്ഥലങ്ങളിലും 10 രൂപരൂപയുള്ള കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 
അയൽ സംസ്ഥാനങ്ങളിൽ ഉത്പാദന ചെലവ് കുറവായതിനാൽ അവിടെ നിന്നെത്തുന്ന കുപ്പിവെള്ളത്തിന് വില കുറവാണ്. അതിർത്തി ജില്ലകളിൽ കൂടുതലും അയൽ സംസ്ഥാന കുപ്പിവെള്ളമാണെത്തുന്നത്. ഇത്  കേരളത്തിലെ കുപ്പിവെള്ള വ്യവസായത്തെ കാര്യമായി ബാധിക്കുന്നു. ഒരു ലിറ്റർ കുപ്പിവെള്ളത്തിന്  20 രൂപ എന്നത് 12 രൂപയാക്കാൻ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കെ.ബി.ഡബ്ല്യു.എ.) സംഘടന തീരുമാനിച്ചിരുന്നു.
English Summary: bottle water market market increases

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds