1. News

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു

ഇറച്ചിക്കോഴിക്ക് വൻ വിലവർദ്ധനവ്. ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപ വരെ വില എത്തിയിരിക്കുന്നു. ഒരു മാസം കൊണ്ട് 40 രൂപ വരെ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെ തന്നെ ഉയരുകയാണെങ്കിൽ ചിക്കൻ വിഭവങ്ങളുടെ വിലയും ഉയരുന്നതാണ്. വിദേശ വിപണികളിലും വില വര്‍ധനവ് വന്നിട്ടുണ്ട്. ഇതു മൂലം റെസ്റ്റോറൻറുകൾ വിഭവങ്ങളിൽ ചിക്കൻ പീസുകൾ കുറച്ചിട്ടുണ്ട്.

Meera Sandeep
Broiler prices are going up
Broiler prices are going up

ഇറച്ചിക്കോഴിക്ക് വൻ വിലവർദ്ധനവ്.   ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപ വരെ വില എത്തിയിരിക്കുന്നു.  ഒരു മാസം കൊണ്ട് 40 രൂപ വരെ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ഇങ്ങനെ തന്നെ ഉയരുകയാണെങ്കിൽ ചിക്കൻ വിഭവങ്ങളുടെ വിലയും ഉയരുന്നതാണ്.   വിദേശ വിപണികളിലും വില വര്‍ധനവ് വന്നിട്ടുണ്ട്. ഇതു മൂലം റെസ്റ്റോറൻറുകൾ വിഭവങ്ങളിൽ ചിക്കൻ പീസുകൾ കുറച്ചിട്ടുണ്ട്.

കോഴികൾക്ക് ഇത്തരം അസുഖങ്ങൾ കാണാറുണ്ടോ? ഈ മരുന്നുകൾ ചെയ്തു നോക്കൂ.

ഇറച്ചിക്കോഴി ലഭ്യത കുറഞ്ഞതാണ് പെട്ടെന്ന് വില ഉയര്‍ത്തിയത്. കേരളത്തിൽ മാത്രമല്ല വിദേശ വിപണിയിലുമുണ്ട് ഇറച്ചിക്കോഴിക്ക് വില വര്‍ധന. വില വര്‍ധന കണക്കിലെടുത്ത് ചിക്കൻ നഗ്ഗറ്റുകളുടെ എണ്ണം കുറച്ച ബര്‍ഗര്‍കിങ് ഫ്രാഞ്ചൈസികളുമുണ്ട്. ന്യൂയോര്‍ക്കിലാണ് സംഭവം. ബര്‍ഗര്‍ കിങിൻെറ യുഎസിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നായ കാരൾസ് റെസ്റ്റോറൻറ് ഗ്രൂപ്പാണ് ഭക്ഷണത്തിൽ നിന്ന് ചിക്കൻ പീസുകളുടെ എണ്ണം കുറച്ചത്.

മീൽസിൽ 10 നഗ്ഗറ്റുകൾ നൽകിയിരുന്നതിന് പകരം ഇപ്പോൾ എട്ട് എണ്ണമാണ് നൽകുന്നത്. ചിക്കൻ വിഭവങ്ങൾക്കുമുണ്ട് വില വര്‍ദ്ധന. പിസ കമ്പനികളും മറ്റ് വൻകിട ബ്രാൻഡുകളും ഇതേ രീതിയിൽ ചെലവു ചുരുക്കൽ നടത്തുന്നുണ്ട്. വിഭവങ്ങളിൽ നിന്ന് ചിക്കൻ പീസിൻെറ എണ്ണം കുറഞ്ഞെങ്കിലും വില കൂടുന്നതല്ലാതെ കുറയുന്നില്ല. സ്റ്റാര്‍ബക്ക്സും മക്ഡൊണാൾഡ്‍സുമുൾപ്പെടെ ചിക്കൻ വിഭവങ്ങൾക്ക് വില കൂട്ടിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. എന്നാൽ ഇതൊന്നും വിഭവങ്ങളുടെ വിൽപ്പനയെ ബാധിക്കുന്നില്ല എന്നത് കൗതുകകരമാണ്.

യുഎസിൽ ഉൾപ്പെടെ ബർഗർ കിംഗിൻെറ വിവിധ ലൊക്കേഷനുകളിലെ വിൽപ്പന ഏഴ് ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. അതുപോലെ, മക്ഡൊണാൾഡ്സിൻെറ യുഎസ് റെസ്റ്റോറന്റുകളിൽ മാത്രം കുറഞ്ഞത് വിൽപന 13.8 ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ വർഷം, മക്ഡൊണാൾഡ് വലിയ വാർഷിക വിറ്റുവരവുകളിലൊന്നാണ് നേടിയത്. റഷ്യൻ-യുക്രൈൻ സംഘര്‍ഷവും ചിക്കൻ അനുബന്ധ ഉത്പന്നങ്ങളുടെ വില ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്.

English Summary: Broiler prices are going up

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds