1. News

മൂവായിരത്തോളം തൊഴിലവസരങ്ങളുമായി ലക്ഷ്യ മെഗാജോബ് ഫെയര്‍ മാര്‍ച്ച് 19 ന്; തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് നടക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

Meera Sandeep
Mega Job Fair on March 19 with 3,000 jobs; Job seekers can register until March 15
Mega Job Fair on March 19 with 3,000 jobs; Job seekers can register until March 15

തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് നടക്കും.  കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ്  പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.  തൊഴില്‍ ദാതാക്കള്‍ക്ക് മാര്‍ച്ച് 10 വരെയും തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെയും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. 48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

തൊഴിലന്വേഷകര്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075365424. ഇ-മെയ്ല്‍- luminakase@gmail.com.

The 'Lakshya Mega Job Fair' jointly organized by the Thiruvananthapuram District Administration and the District Sky Committee will be held on March 19. The job fair is being organized as part of a concept project under the auspices of Kerala Academy for Sky Excellence. Employers can register till March 10 and job seekers till March 15 by registering at www.statejobportal.kerala.gov.in. About 3,000 vacancies have already been reported in 48 companies.

Job seekers can register by clicking on the Job Fair option on the State Job Portal and then on the next target Mega Job Fair link.

The district school coordinator informed that job seekers who have done other recognized accredited short and long-term courses besides engineering, nursing, ITI, automobile polytechnic, MBA, bachelor's, master's degree, plus two and tenth standard qualifications can also avail this opportunity. Phone for more information: 8075365424. E-mail- luminakase@gmail.com.

English Summary: Mega Job Fair on March 19 with 3,000 jobs; Job seekers can register until March 15

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds