1. News

കേരളത്തിൻ്റെ ചിത്രശലഭമായി ബുദ്ധമയൂരി

ബുദ്ധമയൂരി സംസ്ഥാന ശലഭ പദവിയിലേക്ക്. നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളാണ് ബുദ്ധമയൂരിക്ക് ഉള്ളത് , മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയായാണ് ‘ബുദ്ധ പീകോക്ക്’ അഥവാ പാപ്പിലൊ ബുദ്ധയെന്ന ഇവ.

KJ Staff
Budha mayoori

ബുദ്ധമയൂരി സംസ്ഥാന ശലഭ പദവിയിലേക്ക്. നീല കലര്‍ന്ന പച്ചയും കടും പച്ചയും നിറമുള്ള ചിറകുകളാണ് ബുദ്ധമയൂരിക്ക് ഉള്ളത് , മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയായാണ് ‘ബുദ്ധ പീകോക്ക്’ അഥവാ പാപ്പിലൊ ബുദ്ധയെന്ന ഇവ. വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ബുദ്ധമയൂരി.സംസ്ഥാന പദവി ലഭിക്കുന്നതോടെ ഇവയുടെ സംരക്ഷണത്തിനുള്ള വഴി തെളിയും. അലങ്കാരങ്ങള്‍ക്കും പേപ്പര്‍ വെയ്റ്റുകള്‍ക്ക് ഭംഗി പകരുന്നതിനും വേണ്ടി ഇവയെ ലക്ഷ്യം വയ്ക്കുന്നതാണ് ബുദ്ധമയൂരികള്‍ക്ക് ഭീഷണിയാവുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ രണ്ടിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുദ്ധമയൂരിയുടെ ചിറകിന് 90 മുതല്‍ 100 മില്ലിമീറ്റര്‍ വരെ വീതിയുണ്ട്. മഹാരാഷ്ട്രയുടെ തെക്കുള്ള പശ്ചിമഘട്ടത്തിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടുന്നു. സംസ്ഥാനത്ത് മലബാര്‍ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവയെ കാണുന്നത്. മുള്ളുമുരുക്കിൽനിന്നാണ് ഇവ ആഹാരം ശേഖരിക്കുന്നത്. മഹാരാഷ്ട്രയാണ് സംസ്ഥാന ശലഭത്തെ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം. വലുപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ചിത്രശലഭമായ ബ്ലൂ മൊർമൊണാണ് മഹാരാഷ്ട്രയുടെ ശലഭം.കർണാടകം രാജ്യത്തെ ഏറ്റവും വലിയ ചിത്രശലഭമായ ട്രിഡോസ് മിനോസിനെ സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുണ്ട്.

English Summary: Budhamayoori is Kerala's Butterfly

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds