1. News

കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളവുമായി സപ്ലൈകോ

കടുത്ത വേനലിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു. ഒരു ലിറ്റര്‍ ബോട്ടിലിന് വില 11 രൂപയാണ് വില.

Asha Sadasiv
bottled water

കടുത്ത വേനലിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു. ഒരു ലിറ്റര്‍ ബോട്ടിലിന് വില 11 രൂപയാണ് വില. സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകള്‍ വഴി കുപ്പിവെള്ളം വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ എം എസ് ജയ നിര്‍വഹിച്ചു.

പൊതു വിപണിയില്‍ ഇപ്പോഴും കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില. കുപ്പിവെള്ളത്തിന് ഒരു ലിറ്റര്‍ ബോട്ടിലിന് 12 രൂപയാക്കി കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഒരുവര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വില്‍പ്പനയും കൂടി. കേരളത്തില്‍ നൂറ്റിയമ്പതോളം കമ്പനികള്‍ക്കാണ് കുപ്പിവെള്ളം ഉത്പാദിപ്പിക്കാനും വില്‍ക്കാനും ലൈസന്‍സുള്ളത്. എട്ടുരൂപ നിര്‍മ്മാണ ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാള്‍ അധിക വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അസോസിയേഷന്.

English Summary: Mineral water by supplyco

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds