1. News

സോളാർ പിവി മൊഡ്യൂളുകൾക്കായുള്ള ദേശീയ പരിപാടിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ജിഗാ വാട്ട് ശേഷിയുള്ള 'ഉയർന്ന കാര്യക്ഷമതയുള്ള സോളാർ ഫോട്ടോ വോൾട്ടായിക് മൊഡ്യുളുകളുടെ നിർമ്മാണത്തിനായുള്ള ദേശീയ പരിപാടിയ്ക്ക് 4500 കോടി രൂപ അടങ്കലുള്ള ഉത്പ്പാദനവുമായി ബന്ധിപ്പിച്ച പ്രോത്സാഹന പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭായോഗം അംഗീകാരം നൽകി.

Meera Sandeep
Cabinet approves National Program for Solar PV Modules
Cabinet approves National Program for Solar PV Modules

ജിഗാ വാട്ട് ശേഷിയുള്ള 'ഉയർന്ന കാര്യക്ഷമതയുള്ള സോളാർ ഫോട്ടോ വോൾട്ടായിക് മൊഡ്യുളുകളുടെ നിർമ്മാണത്തിനായുള്ള  ദേശീയ പരിപാടിയ്ക്ക്  4500 കോടി രൂപ അടങ്കലുള്ള ഉത്പ്പാദനവുമായി   ബന്ധിപ്പിച്ച  പ്രോത്സാഹന  പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രി സഭായോഗം അംഗീകാരം നൽകി.

ആഭ്യന്തര നിർമ്മാണ  വ്യവസായത്തിന് സോളാർ പിവി സെല്ലുകളുടെയും മൊഡ്യൂളുകളുടെയും  പ്രവർത്തന ശേഷി പരിമിതമായതിനാൽ  സൗരോർജ്ജ ശേഷി വർധന കൂടുതലായി ആശ്രയിക്കുന്നത്    ഇറക്കുമതി ചെയ്യുന്ന സോളാർ പിവി സെല്ലുകളെയും മൊഡ്യൂളുകളെയുമാണ്. ഉയർന്ന ദക്ഷതയുള്ള സോളാർ PV Moduleകളെക്കുറിച്ചുള്ള ദേശീയ പരിപാടി വൈദ്യുതി പോലുള്ള തന്ത്രപരമായ മേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും. ആത്മനിർഭർ ഭാരത് സംരംഭത്തെയും ഇത് പിന്തുണയ്ക്കും.

സുതാര്യമായ മത്സര ലേല  പ്രക്രിയയിലൂടെ സോളാർ പിവി നിർമ്മാതാക്കളെ തിരഞ്ഞെടുക്കും. ഉയർന്ന ക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകളുടെ വിൽപ്പനയിൽ സോളാർ പിവി നിർമാണ പ്ലാന്റുകൾ കമ്മീഷൻ ചെയ്ത്  5 വർഷത്തേക്ക് ഉത്പ്പാദനവുമായി ബന്ധിപ്പെട്ട പ്രോത്സാഹന  തുക  വിതരണം ചെയ്യും. സോളാർ പിവി മൊഡ്യൂളുകളുടെ ഉയർന്ന ക്ഷമതയ്ക്കും ആഭ്യന്തര വിപണിയിൽ നിന്ന് അസംസ്കൃതപദാര്ഥം ലഭ്യമാക്കുന്നതിനും നിർമ്മാതാക്കൾക്ക് പ്രതിഫലം നൽകും. അങ്ങനെ, മൊഡ്യൂൾ കാര്യക്ഷമതയും പ്രാദേശിക മൂല്യവർദ്ധനവും വർദ്ധിക്കുന്നതോടെ പ്രോത്സാഹന തുക വർദ്ധിക്കും.

പദ്ധതിയിൽ നിന്ന്  പ്രതീക്ഷിക്കുന്ന ഫലങ്ങൾ / ആനുകൂല്യങ്ങൾ ഇനിപ്പറയുന്നവയാണ്:

സംയോജിത സോളാർ പിവി നിർമാണ പ്ലാന്റുകളുടെ അധിക 10,000 മെഗാവാട്ട് ശേഷി,

സോളാർ പിവി നിർമാണ പദ്ധതികളിൽ ഏകദേശം 17,200 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം

'ബാലൻസ് ഓഫ് മെറ്റീരിയൽസിനായി' 5 വർഷത്തിനിടെ 17,500 കോടി രൂപയുടെ ആവശ്യം,

30,000 ത്തോളം നേരിട്ടുള്ള തൊഴിൽ, 1,20,000 പേരുടെ പരോക്ഷ തൊഴിൽ,

പ്രതിവർഷം 17,500 കോടി രൂപ ഇറക്കുമതി ചെയ്യുക

സോളാർ പിവി മൊഡ്യൂളുകളിൽ ഉയർന്ന ക്ഷമത കൈവരിക്കുന്നതിന് ഗവേഷണത്തിനും വികസനത്തിനും പ്രേരണ.

English Summary: Cabinet approves National Program for Solar PV Modules

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds