1. News

ഇന്നത്തെ ജോലി ഒഴിവുകൾ (22/03/2023)

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന.

Meera Sandeep
Today's Job Vacancies (22/03/2023)
Today's Job Vacancies (22/03/2023)

സെക്യൂരിറ്റി ഒഴിവ്

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം - 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

ഹോംഗാർഡ് റിക്രൂട്ട്മെന്റ്

ജില്ലയിലെ വനിതാ/പുരുഷ ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിലേക്കായി അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനായി കായികക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും ഈ മാസം 29 ന് രാവിലെ 6 ന് തൃപ്പൂണിത്തുറ എ ആർ ക്യാമ്പിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ 598 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

താത്കാലിക അധ്യാപക നിയമനം

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്‌സ് / അപ്ലൈഡ് ആർട്‌സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മെന്റ് എർഗണോമിക്‌സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ksid.ac.in.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/03/2023)

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

അടാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  ഒരു വർഷ കാലയളവിലേക്കുള്ള താത്കാലിക ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നേഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മാർച്ച് 29ന് മുൻപായി അപേക്ഷിക്കണം. ഫോൺ: 0487 2304928.

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

കൊടകര ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലുള്ള തൃക്കൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അതാത് ഗ്രാമപഞ്ചായത്ത് നിവാസികളും 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തതുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5ന് വൈകിട്ട് 5 മണിവരെ. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങൾക്കും കൊടകര ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0480 2757593

അഡാക്കിൽ ജോലി ഒഴിവ്

കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌

ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്.

അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733.

ജോലി ഒഴിവ്

കോട്ടയം  ജില്ലയിലെ ഒരു മാനേജ്‌മെന്റ്  സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ഹിന്ദി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത  ഒരു സ്ഥിരം ഒഴിവ്  നിലവിലുണ്ട്. യോഗ്യത: എം എ ഹിന്ദി, ബിഎഡ്, സെറ്റ്/ തത്തുല്യം. പ്രായം 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ള തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത, ഭിന്നശേഷിത്വം   എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം  ഏപ്രില്‍ മൂന്നിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.

ലാബ് ടെക്നീഷ്യന്‍ നിയമനം

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി, മരുതറോഡ് പി.ഒ, പാലക്കാട് വിലാസത്തിലോ നേരിട്ടോ നല്‍കണം. ഫോണ്‍: 0491-2957330.

മാസ്റ്റര്‍ ട്രെയിനര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്സുകളുടെ പരിശീലനത്തിന് കരാറടിസ്ഥാനത്തില്‍ മാസ്റ്റര്‍ ട്രെയിനറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. കൂടാതെ വേര്‍ഡ് പ്രൊസസിങ്, എം.എസ് വേര്‍ഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, പേജ് മേക്കര്‍, ഐ.എസ്.എം പരിജ്ഞാനം ഉണ്ടായിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെുത്തിയ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍ ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, ഇ.പി ടവര്‍, കുഴല്‍മന്ദം, 678702 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04922-273777.

ഹിന്ദി അധ്യാപക ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്എസ്എസ്ടി ഹിന്ദി തസ്തികയിൽ കാഴ്ചവൈകല്യമുള്ളവർക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.

യോഗ്യത : എംഎ ഹിന്ദി, ബിഎഡ്, സെറ്റ് അല്ലെങ്കിൽ തതുല്യം.

ശമ്പള സ്കെയിൽ : 55200-1,15,300. പ്രായം     2023 ജനുവരി 1ന് 40 വയസ്സ് കവിയാൻ പാടില്ല.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ഏപ്രിൽ 3ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻഒസി  ഹാജരാക്കേണ്ടതാണ്.

English Summary: Today's Job Vacancies (22/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds