1. News

കശുമാങ്ങ മദ്യം നിർമ്മിക്കാൻ പദ്ദതി 

ഇനി കേരളത്തിലും കശുമാങ്ങ മദ്യം ലഭിക്കും കാർഷിക സർവ്വകലാശാലയുടെ കശുവണ്ടി  ഗവേഷണ കേന്ദ്രം, പ്ലന്റഷന് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ  കശുമാങ്ങയിൽ നിന്നും കാഷ്യൂ കാൻഡി, ജാം , സ്ക്വാഷ് , സോഡാ തുടങ്ങി  നിരവധി ഉല്പന്നങ്ങൾ നിർമ്മിയ്ച്ചു വരുന്നുണ്ട് .

Saritha Bijoy
cocktail

ഇനി കേരളത്തിലും കശുമാങ്ങ മദ്യം ലഭിക്കും കാർഷിക സർവ്വകലാശാലയുടെ കശുവണ്ടി  ഗവേഷണ കേന്ദ്രം, പ്ലന്റഷന് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ  കശുമാങ്ങയിൽ നിന്നും കാഷ്യൂ കാൻഡി, ജാം , സ്ക്വാഷ് , സോഡാ തുടങ്ങി  നിരവധി ഉല്പന്നങ്ങൾ നിർമ്മിയ്ച്ചു വരുന്നുണ്ട് . വളരെയധികം വിപണ സാധ്യതയുള്ള കാഷ്യൂ ആപ്പിൾ  ലിക്കർ  ഗോവ പോലുള്ള സംസ്ഥാനങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ നിർമ്മാണം ഇതുവരെ ഇല്ലായിരുന്നു ഈ സാഹചര്യത്തിലാണ് കാഷ്യൂ ആപ്പിൾ  ലിക്കർ നിർമ്മിക്കാൻ പ്ലാന്റേഷൻ  കോർപറേഷൻ പദ്ധതിയൊരുക്കുന്നത് . കാർഷിക സർവ്വകലാശ്ശാലയുടെ ഗവേഷണ ഡയറക്ടറേറ്റ് തയ്യാറാക്കുന്ന പ്രൊജക്റ്റ് റിപ്പോർട്ടിനു എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ അനുമതിയും ലൈസൻസും ലഭിച്ചാൽ വൈകാതെ കാഷ്യൂ ആപ്പിൾ  ലിക്കർ കേരളത്തിലും ലഭിച്ചു തുടങ്ങും 

പ്ലന്റഷന് കോർപറേഷൻ 4500 ഹെക്ടർ കശുമാവിൻ തോട്ടമുള്ള കാസർകോട് ജില്ലയിൽ ഡിസ്റ്റിലറി സ്ഥാപിക്കുവാനാണ് പദ്ധതി. 1500 ടൺ കശുവണ്ടി ഉദ്പാദിപ്പിക്കുന്ന ഈ തോട്ടങ്ങളിൽ 10000 ടൺ കശുമാങ്ങ ലഭിക്കാറുണ്ട്. കുറച്ചു മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ചു ബാക്കിയുള്ളവ  പാഴായിപോവുകയാണ് പതിവ്. ആദ്യ ഘട്ടത്തിൽ 5000 ടൺ കശുമാങ്ങ ഉപയോഗിച്ച് കാഷ്യൂ ആപ്പിൾ  ലിക്കർ നിർമിക്കാനാണ് പദ്ധതി. ഉപയോഗിച്ച ശേഷമുള്ള കശുമാങ്ങ കാലിത്തീറ്റയായി മാറ്റാനും കശുവണ്ടി വികസന കോർപറേഷനുമായി സഹകരിച്ച കശുമാങ്ങ ജ്യൂസും വിപണിയിൽ ഇറക്കാൻ ധാരണയായിട്ടുണ്ട്.

English Summary: cashew nut liquor production

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds