1. News

കശുമാങ്ങയാണ് ഇനി താരം

കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാൻ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിൻറെ കരട് രൂപം സർക്കാറിന് സമർപ്പിച്ചു. എക്സൈസ് വകുപ്പിന്റെയും സർക്കാറിനെയും അനുമതി ലഭിക്കുന്നതോടെ ഉൽപ്പാദനം ആരംഭിക്കുന്നതാണ്.

Priyanka Menon

കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാൻ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിൻറെ കരട് രൂപം സർക്കാറിന് സമർപ്പിച്ചു. എക്സൈസ് വകുപ്പിന്റെയും സർക്കാറിനെയും അനുമതി ലഭിക്കുന്നതോടെ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. ഇതിൻറെ ഉൽപാദനത്തിനായി 13 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നിലവിൽ 85,000 ടൺ കശുമാങ്ങയാണ് പാഴായി പോകുന്നത്. എന്നാൽ ഫെനിയുടെ ഉൽപ്പാദനം ആരംഭിക്കുന്നതോടുകൂടി കശുമാങ്ങ പാഴായി പോകുന്ന അവസ്ഥ സംജാത മാകില്ല. ഫെനി ഉൽപാദനവുമായി ബന്ധപ്പെട്ട കശുമാങ്ങ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കശുമാങ്ങയുടെ ഉൽപ്പാദനത്തിൽ കുറവ് സംഭവിക്കുന്ന പക്ഷം മറ്റ് പഴവർഗങ്ങളിൽ നിന്നും ഫെനി ഉണ്ടാക്കാൻ നടപടിയെടുക്കും.

മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത
മണ്ണിനെയും പ്രകൃതിയെയും കുറിച്ച് പഠിക്കാം.. ഇനി സാറ്റലൈറ്റ് വഴി
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനം

English Summary: Cashewnut

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds