വ്യാജ കറുവപ്പട്ട വ്യാപകമാവുന്നു

Thursday, 05 July 2018 04:01 PM By KJ KERALA STAFF
കറികള്‍ക്ക് രുചിയും, മണവും  വര്‍ദ്ധിപ്പിക്കാന്‍ കറുവപ്പട്ടയെന്ന് കരുതി നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്നത് മാരകരോഗങ്ങള്‍ സമ്മാനിക്കുന്ന കാസിയ എന്ന  വ്യാജ കറുവപ്പട്ട. പലപ്പോഴും ചൈനിസ് കറുവപ്പട്ടകളാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചി പകരാന്‍ മലയാളികള്‍ ഉപയോഗിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തിലാണ് തെക്കേ ഇന്ത്യയിലെ വിപണികളില്‍ കൂടുതലും ഈ വ്യാജ കറുവപ്പട്ടയാണെന്ന് കണ്ടെത്തിയിരിക്കുന്നത് .
 
കാഴ്ച്ചയില്‍ യഥാര്‍ത്ഥ കറുവപ്പട്ടയെ വെല്ലുമെങ്കിലും കൊമെറിയന്‍ എന്ന വിഷാംശത്തിന്റെ  അളവ് ഇതില്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നത്. അധികം കട്ടിയില്ലാത്തതും പേപ്പര്‍ ചുരുളുകള്‍ പോലെയുള്ളതുമായ യഥാര്‍ത്ഥ കറുവപ്പട്ടകള്‍ക്ക് ചെറിയ തോതില്‍ മധുരവുമുണ്ടായിരിക്കും. ഇവയ്ക്ക് കിലോഗ്രാമിന് 600 രൂപ മുതല്‍ 1000 രൂപവരെ വിലയുണ്ട്. അതേസമയം കട്ടികൂടിയ സുഗന്ധമുള്ള ചെറിയ എരിവോടുകൂടിയതും ചവര്‍പ്പുരസമുള്ളതുമായ കാസിയയുടെ യഥാര്‍ത്ഥ വില 180 മുതല്‍ 200 രൂപവരെയാണ്. യഥാര്‍ത്ഥ കറുവപ്പട്ടയില്‍ കൊമെറിയന്റെ അളവ് ഒരു കിലോയില്‍ 143 എംജി ആണ്.എന്നാല്‍  ചൈനിസ് കറുവപ്പട്ടയില്‍ അത് 3,462 .എം.ജി ആണ്.
 
വ്യാജ കറുവപ്പട്ട വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫുഡ് പ്രോപ്പര്‍ട്ടീസില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൊമെറിന്റെ അളവ് കൂടുതലായി ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും, കറുവപ്പട്ടയിലും കണ്ടെത്തിയതിനെത്തുടര്‍ന്ന്  ഈ അടുത്തകാലത്ത് യൂറോപ്പിയന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള കറുവപ്പട്ടയുടെ ഇറക്കുമതി നിരോധിച്ചിരുന്നു.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണക്കുപ്രകാരം ഭക്ഷ്യ വസ്തുക്കളില്‍ കൊമെറിന്റെ അളവ്  0.3ശതമാനം മാത്രമേ ആകാവൂ.യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണക്കുപ്രകാരം കൊമെറിന്റെ അളവ്  0.1 ശതമാനം മാത്രമാണ്. 
 
ഇന്ത്യയിലും ശ്രീലങ്കയിലുമാണ് യഥാര്‍ത്ഥ കറുവപ്പട്ടയായ സിലോണ്‍  കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്. യഥാര്‍ത്ഥ കറുവപ്പട്ടയുടെ ഉപയോഗം കാന്‍സറിനെ പ്രതിരോധിക്കുന്നതായും ദഹനത്തെയും രക്ത ശുദ്ധീകരണത്തിന് സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം കാസിയ എന്ന വ്യാജ കറുവപ്പട്ട വൃക്ക, കരള്‍, പേശി രോഗങ്ങളുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.