1. News

അരുമമൃഗങ്ങളുടെ വിപണിക്ക് ഉണർവേകി അന്തർദേശിയ ക്യാറ്റ് ഷോ

രണ്ടാമത് അന്തർദേശീയ ക്യാറ്റ് ഷോ തൃശ്ശൂർ വെറ്റിനറി കോളേജിൽ വച്ച് നടക്കുകയുണ്ടായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് വൈവിധ്യമാർന്ന വിവിധതരം പൂച്ചകളുമായി അതിന്റെ ഉടമകൾ ഈ പ്രദർശന മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി ഏകദേശം 125 ഓളം വിവിധയിനം പൂച്ചകൾ ഈ പ്രദർശനത്തിൽ കാണികൾക്ക് കുളിർമയേകുന്ന അനുഭവമായി. കുള്ളൻ ഇനങ്ങൾ മുതൽ വലിയ പൂച്ചകൾ വരെ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഏകദേശം 5000 രൂപ മുതൽ നാലുലക്ഷം രൂപ വിലമതിക്കുന്ന അഴകുള്ള മനോഹരമായ വർണ്ണന പകിട്ടോട് കൂടിയ ഇനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ആകർഷകമായ കണ്ണുകൾ, ചെവികൾ, മുഖം, മുടിയിഴകൾ, വാല് എന്നിവയിൽ പരസ്പരം വ്യത്യസ്തത പുലർത്തിയ സൗന്ദര്യത്തിന്റെ മൂർത്തീഭാവം ആയിരുന്നു ഓരോ പൂച്ചയും. നീണ്ട മുടിയുള്ളവ , നീളം കുറഞ്ഞ മുടിയുള്ളവ , കുറ്റി മുടിയുള്ളവ എന്നിങ്ങനെ തരം തിരിച്ച പേർഷ്യൻ പൂച്ചകൾ, ബംഗാൾ, മെയിൻ കൂൺ , സൈബീരിയൻ, ബ്രിട്ടീഷ് ലോങ്ങ് ഹെയർ, ബ്രിട്ടീഷ് ഷോർട്ട് ഹെയർ എന്നിങ്ങനെ ഉള്ള ഇനങ്ങളാണ് പ്രദർശന മത്സരത്തിൽ പങ്കെടുത്തത്.

Arun T
DFS

വിവിധയിനം പൂച്ചകളെ 25 വർഷം മുതൽ ഒരു വർഷംവരെ വളർത്തി പരിചയമുള്ളവരാണ് ഇതിൽ പങ്കെടുത്തത്. ചെറിയ തുറന്ന കൂടുകളാണ് പൂച്ചകളെ പ്രദർശിപ്പിക്കാനായി ഉപയോഗിച്ചത്. പൂച്ചകളുടെ ആകാരത്തിന് അനുസരിച്ച് വിവിധ ഡിസൈനോട് കൂടിയ കൂടുകളായിരുന്ന് ഇവിടെ ഉണ്ടായിരുന്നത്. മികച്ച കൂടുകൾക്കും സമ്മാനമുണ്ടായിരുന്നു. ഓരോ ഇനത്തേയും വിവിധ പരിശോധനകൾക്ക് ശേഷമാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്. അന്തർദേശീയ മത്സരങ്ങളിൽ വിധി നിർണയിച്ചു വർഷങ്ങളുടെ തഴക്കവും പഴക്കവും ഉള്ള പരിചയസമ്പന്നനായകളാണ് ജഡ്ജ്കളാണ് വിധി നിർണയത്തിനായി മത്സരത്തിൽ എത്തിയിരുന്നത്. അതിൽ ഇന്ത്യയിലെ തന്നെ ഏക അന്തർദേശീയ വിധികർത്താവായ സുധാകർ കറ്റിക്കിനേനി , റഷ്യയിൽ നിന്നുള്ള മറീന ശുരവലേവ , ഒൾഗ ബെല്യവ എന്നിവരും പങ്കെടുത്തു. അതിൽ പ്രധാനമായും അതാത് ഇനത്തിന്റെ നിലവാരം, വളർത്തിയ രീതി, ആരോഗ്യം, ഊർജ്ജസ്വലത, മൊത്തത്തിലുള്ള ആകാരം എന്നിവ പരിഗണിച്ചു അതിൽ മികച്ചതിനെയാണ് മത്സരത്തിൽ പങ്കെടുപ്പിച്ചത്. അതോടൊപ്പം കേരളത്തിൽ ആദ്യമായി പൂച്ചകൾക്ക് അവരുടെ സകലവിവരങ്ങളും ശേഖരിക്കാവുന്ന രീതിയിൽ മൈക്രോ ചിപ്പുകൾ ഒരു വെറ്റിനറി ഡോക്ടർറുടെ സാന്നിധ്യത്തിൽ പൂച്ചയുടെ ശരീരത്തിനുള്ളിൽ ഘടിപ്പിക്കുകയുണ്ടായി

അതിനുശേഷം വിവിധ മത്സര വിഭാഗങ്ങൾ ആയി തിരിച്ചു അതിൽ മികച്ചവേ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യഘട്ടത്തിൽ ഇവയിൽ ഏകദേശം 95 ശതമാനം മാർക്ക് നേടിയ പൂച്ചകളെ അവസാനത്തെ മികച്ച പൂച്ചയ്ക്കുള്ള മത്സരവിഭാഗത്തിലേക്ക് മാറ്റി. വിദേശയിനം പൂച്ചകൾ ആയ പേർഷ്യൻ, സൈബീരിയൻ, ബ്രിട്ടീഷ് ലോൺ ഹെയർ ,ഷോർട്ട് ഹെയർ, മയിൻ കൂൺ എന്നിവയാണ് മത്സരത്തിലെ അവസാന ഭാഗത്തിൽ സ്ഥാനം പിടിച്ചത്. ഇതിൽ മയിൻ കൂണിനെയാണ് ആണ് മികച്ച പൂച്ചയായി തിരഞ്ഞെടുത്തത്.
വേൾഡ് ക്യാറ്റ് ഫെഡറേഷന്റെ ഇന്ത്യാ ഘടകമായ അലയൻസ് ക്യാറ്റ് ഫ്രാൻസിസും കേരളത്തിലെ കെഎൻ ക്യാറ്റ് ഫൻസിയേഴ്‌സ് അസോസിയേഷനും കൂടിയാണ് ഈ പ്രോഗ്രാം നടത്തിയത്. ഏകദേശം 150 ഓളം അംഗങ്ങളും , 25 എക്സിക്യൂട്ടീവ് അംഗങ്ങളുമുള്ള ഈ അസോസിയേഷൻ കേരളത്തിൽ പൂച്ചകൾക്ക് ആയിട്ടുള്ള ആദ്യ കൂടായ്മയാണ്.                         

KCFA KERALA TEAM - 8089997777, 9447388653 , 7012130059, 9747088857, 8971568659,   7012569515, 9895891415

English Summary: CAT EXHIBITION, THRISSUR

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds