ചൂട് കൂടുന്നു: കന്നുകാലികളുടെ പരിരക്ഷ ഉറപ്പു വരുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ്

Saturday, 10 February 2018 12:54 PM By KJ KERALA STAFF

ആലപ്പുഴ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ പരീരക്ഷ ഉറപ്പു വരുത്തുന്നതിന് കർഷകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. വേനൽകാലത്ത് നേരിടുന്ന പച്ചപുല്ലിന്റെയും ജലത്തിന്റെയും ദൗർലഭ്യം കന്നുകാലികളുടെ കൂടുംതോറും
കന്നുകാലികൾ തീറ്റ എടുക്കുന്നതിന് മടി കാണിക്കും. ദീർഘനേരം സൂര്യരശ്മിക  ദേഹത്ത് പതിക്കുന്നത്  നിർജലീകരണം ഉണ്ടാകും. വിറയൽ അനുഭവപ്പെടുകയോ, കൈകാലുകളുടെ ച ലനശേഷി ഇല്ലാതാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലങ്ങളിൽ മേയാൻവിടുന്നത് ഒഴിവാക്കണം. തൊഴുത്തിന്റെ മേൽക്കുരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ ഇട്ട് ചൂട് കുറയ്ക്കണം. ദിവസം രണ്ടു നേരവും പശുവിനെ കുളിപ്പിക്കണം. പകൽ ഇടയ്ക്കിടെ ദേഹത്ത് വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം. ഒരു പശുവിന് ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം. കറവപ്പശുവിന് ഒരു ലിറ്റർ പാലിന് നാല് ലിറ്റർ വീതം വെള്ളം നൽകണം.

ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക. പകൽ വൈക്കോൽ നല്കുന്നത് ഒഴിവാക്കണം. പച്ചപുല്ലിന്റെ അഭാവത്തിൽ മറ്റിലകൾ, വാഴയുടെ പോള, മാണം, ഈർക്കിൽ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നൽകാം. 25-30 ഗ്രാം ധാതുലവണ മിശ്രിതവും 25ഗ്രാം
അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കാടിയിലോ കഞ്ഞിവെള്ളത്തിലോ ചേർത്തും ദിവസവും നൽകണം.  മറ്റു വളർത്തു പക്ഷി മൃഗാദികൾക്കും പകൽ സമയത്ത് കുടിക്കുന്നതിന് ശുദ്ധജലം നൽകണമെന്നും വകുപ്പ് അറിയിച്ചു. 

a

CommentsMore from Krishi Jagran

മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട്ടിൽ

മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ ചികിത്സകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയിൽ ഇന്നലെ സന്ദർശനം നടത്തി.

August 20, 2018

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാവില്ല: ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാവില്ല: ഭക്ഷ്യമന്ത്രി പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

August 21, 2018

പ്രളയക്കെടുതി : കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

പ്രളയക്കെടുതി : കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു .

August 21, 2018


FARM TIPS

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.

വാഴക്കന്നിന് ചൂടുവെളള ചികിത്സ

August 10, 2018

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന…

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

August 08, 2018

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമാ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.