1. News

ശക്തമായ മഴ : ജാഗ്രത പാലിക്കണം - ജില്ലാകലക്ടര്‍

ഈ മാസം 13 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

KJ Staff

ഈ മാസം 13 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. തുടര്‍ച്ചയായ മഴ പെട്ടെന്നുളള വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുളള ജില്ലകളിലും, മലയോര മേഖലയിലും അതിതീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജില്ലയിലെ  താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും 13 വരെ പ്രവര്‍ത്തിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. മഴ ശക്തമായിട്ടുളളതും വെളളപ്പൊക്ക സാധ്യതയുളളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന്  ഉറപ്പു വരുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉളളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുളള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെളളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉളള ചെറിയ ചാലുകളിലൂടെ മലവെളള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യയുണ്ട് ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനം, പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴക്കാല തയ്യാറെടുപ്പ് പരിപത്രം പ്രകാരം ആവശ്യമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു. മഴ തുടരുന്നതിനാല്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുളള നിരോധനം  തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂ നം. താമരശ്ശേരി താലൂക്ക് - 0495 2223088, കോഴിക്കോട് താലൂക്ക് -0495 2372966, കൊയിലാണ്ടി താലൂക്ക് - 0496 2620235, വടകര താലൂക്ക് - 0496 2522361.

English Summary: Caution for rain

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds