1. News

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

Meera Sandeep
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി.ആർ. അനിൽ
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും വിതരണവും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിറുത്തലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

നിലവിൽ നൽകുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിനു മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ പിഡിഎസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകി.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യവും ഓണക്കാലവും പരിഗണിച്ച് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടു. മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സിഎൻജി ഉപയോഗിച്ചുള്ള എൻജിനുകൾ നിർബന്ധമായും ഘടിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ മത്സ്യബന്ധന യാനങ്ങൾ സിഎൻജിയിലേക്ക് മാറിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്, പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത് ബാബു എന്നിവർ മന്ത്രി ജി.ആർ. അനിലിനൊപ്പമുണ്ടായിരുന്നു.

English Summary: Center asked to increase kerosene allocation for state: Minister G.R. Anil

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds