1. News

പുതിയ കാര്‍ഷിക കയറ്റുമതി നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുള്ള കാര്‍ഷിക കയറ്റുമതി നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നയം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് അതിന്റെ നേട്ടം ലഭ്യമാകുമെന്ന് വ്യാപാര വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

KJ Staff
agriculture
കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ടുള്ള കാര്‍ഷിക കയറ്റുമതി നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നയം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് അതിന്റെ നേട്ടം ലഭ്യമാകുമെന്ന് വ്യാപാര വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 

ഇന്ത്യയില്‍ നിന്നുളള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിഹിതം ആഗോള വിപണിയില്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ കാര്‍ഷിക കയറ്റുമതി നയത്തിൽ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെ ക്കുറിച്ചും  നിര്‍ദ്ദേശങ്ങളുണ്ട്. കയറ്റുമതി നിയന്ത്രണങ്ങള്‍ കുറയ്ക്കുക, തിടുക്ക ത്തിലുളള തീരുമാനങ്ങള്‍ ഒഴിവാക്കുക, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ആധുനിക വല്‍ക്കരണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വ്യാപാരവും തുടങ്ങിയ അനേകം നിര്‍ദ്ദേശങ്ങളാണ് കാര്‍ഷിക കയറ്റുമതി നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കയറ്റുമതി നയം നടപ്പാക്കുന്നതിലൂടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും അതിലൂടെ കയറ്റുമതി കൂട്ടാനുമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ ഗ്രാമീണ മേഖലയിലെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ.
English Summary: Central government give nod to new agriculture export policy

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds