1. News

കുളമ്പുരോഗം:നിയന്ത്രണ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

പത്തനംതിട്ട ജില്ലയില്‍ കുളമ്പുരോഗ നിയന്ത്രണ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. കോന്നി, കൊടുമണ്‍, അയിരൂര്‍, പ്രമാടം, അരുവാപ്പുലം, വടശേരിക്കര, മൈലപ്ര, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം, ഓമല്ലൂര്‍, ഇളമണ്ണൂര്‍, തിരുവല്ല മുനിസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പശുക്കളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

KJ Staff
foot and mouth disease
പത്തനംതിട്ട ജില്ലയില്‍ കുളമ്പുരോഗ നിയന്ത്രണ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. കോന്നി, കൊടുമണ്‍, അയിരൂര്‍, പ്രമാടം, അരുവാപ്പുലം, വടശേരിക്കര, മൈലപ്ര, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം, ഓമല്ലൂര്‍, ഇളമണ്ണൂര്‍, തിരുവല്ല മുനിസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പശുക്കളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗചികിത്സ, രോഗവ്യാപന നിയന്ത്രണം എന്നിവയ്ക്കാവശ്യമായ നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടത്തി വരുന്നു. കൂടാതെ, രോഗം കണ്ടെത്തിയിരിക്കുന്ന മേഖലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍  പ്രതിരോധ വാക്സിന്‍ കുത്തിവയ്പ് നല്‍കി വരുന്നു.
 
രോഗനിയന്ത്രണത്തിനായി തീറ്റയുടെ അവശിഷ്ടങ്ങള്‍ ദിവസവും കത്തിച്ച് കളയാന്‍ ശ്രമിക്കണം. തൊഴുത്തും പരിസരവും നാല് ശതമാനം വീര്യമുള്ള അലക്കുകാരം ഉപയോഗിച്ച് വൃത്തിയാക്കുക, രോഗബാധയുള്ള പശുക്കളെ ശുശ്രൂഷിക്കുന്നവര്‍ വ്യക്തിശുചിത്വം പാലിക്കുക, അവരുടെ വസ്ത്രം , ചെരുപ്പ് മറ്റ് പണിയായുധങ്ങള്‍ എന്നിവ 4% വീര്യമുള്ള അലക്കുകാരം ഉപയോഗിച്ച് കഴുകി ഉണക്കുക, രോഗമുള്ള കന്നുകാലികളെ പൊതുസ്ഥലങ്ങളില്‍ മേയാന്‍ വിടുകയോ പൊതുജലാശയങ്ങളില്‍ കുളിപ്പിക്കുകയോ ചെയ്യാതിരിക്കുക, പന്നിക്ക് നല്‍കുന്ന മാംസാവശിഷ്ടങ്ങള്‍ നന്നായി പാകം ചെയ്ത് മാത്രം നല്‍കുക എന്നീ കാര്യങ്ങളിലും ശ്രദ്ധിക്കണം. 
English Summary: Animal husbandry department to take measures to control foot and mouth disease in Pathanamthitta

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds