News
രാഷ്ട്രീയ കാമധേനു ആയോഗ്' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കുന്ന രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളിലെ നേട്ടം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്രത്തിൻ്റെ ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാർ വിലയിരുത്തുന്നു.
English Summary: Central Government's nod for 'Rashtriya Kamadhenu Ayog'
Share your comments