1. News

തേങ്ങയിടണോ? കഞ്ഞിക്കുഴി തെങ്ങുകൃഷി സേവനേന്ദ്രത്തിലെ ചങ്ങാതികൂട്ടം റെഡി.

നാളികേര വികസന ബോർഡിൽ നിന്ന്'ചങ്ങാതികൂട്ടം പരിശീലനം ലഭിച്ച അംഗങ്ങളെ ഉൾപ്പെടുത്തി തെങ്ങുകൃഷി സേവനകേന്ദ്രമൊരുക്കി ചേർത്തല കഞ്ഞിക്കുഴിയിലെ സർവ്വീസ് സഹകരണ ബാങ്ക് 1558. വനിതകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പംഗങ്ങൾക്ക് യൂണിഫോമും ഐഡൻറിറ്റി കാർഡും വാഹനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. The bank has provided a uniform, identity card and vehicle to members of the group, including women.

K B Bainda

നാളികേര വികസന ബോർഡിൽ നിന്ന്'ചങ്ങാതികൂട്ടം പരിശീലനം ലഭിച്ച അംഗങ്ങളെ ഉൾപ്പെടുത്തി   തെങ്ങുകൃഷി സേവനകേന്ദ്രമൊരുക്കി

ചേർത്തല കഞ്ഞിക്കുഴിയിലെ സർവ്വീസ് സഹകരണ ബാങ്ക്  1558.

വനിതകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പംഗങ്ങൾക്ക് യൂണിഫോമും ഐഡൻറിറ്റി കാർഡും വാഹനവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്‌. The bank has provided a uniform, identity card and vehicle to members of the group, including women.

പ്രധാന കാർഷിക വിളയായ തെങ്ങുകൃഷി അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ തെങ്ങുകളെ സംരക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് ബാങ്ക് ഈ പദ്ധതി തയ്യാറാക്കിയത്.

ഒരു കാലത്ത് പ്രധാന വരുമാന മാർഗ്ഗമായിരുന്നു തെങ്ങുകൃഷി ' ഇന്ന് ശരിയായ സംരക്ഷണം ലഭിക്കാത്തതുമൂലം ഇടവിളകൃഷിയായി  മാറി.തേങ്ങ ഇടുന്നതിന് ആളെ കിട്ടാത്തതും കീട രോഗബാധയും കർഷകരെ തെങ്ങുകൃഷിയിൽ നിന്ന് അകറ്റുന്നതിന് പ്രധാന കാരണമാണ്.

ഇതിനു പരിഹാരമായി ശാസ്ത്രീയ കൃഷി രീതികൾ കർഷകർക്കു പകർന്നു കൊടുക്കുന്നതിനും തേങ്ങ ഇടുന്നതിനും കീടരോഗ ബാധകണ്ടറിഞ്ഞ് ചികിൽസകൾ ലദ്യമാക്കുന്നതിനും പരിശീലനം സിദ്ധിച്ച വരെ ഉൾപ്പെടുത്തിയാണ് തെങ്ങുകൃഷി സേവന കേന്ദ്രം ബാങ്ക് ഒരുക്കിയിരിക്കുന്നത്

തേങ്ങ ഇടുന്നതിനും കീട രോഗബാധകണ്ടറിഞ്ഞ് മരുന്നു ചെയ്യുന്നതിനും എവിടെയും ഇവരുടെ സേവനം കിട്ടും. തെങ്ങുകയറുന്നതിന് അൻപതു രൂപ മുതൽ 60 രൂപ വരെ വാങ്ങും. മരുന്നു ചെയ്യുന്നതിനു് 80 മുതൽ 125 രൂപ വരെയാകും. ചങ്ങാതികൂട്ടത്തിന്റെ സേവനം വേണ്ടവർക്ക് കൺവീനർ അജിതിനെ വിളിക്കാം. 96458 59767

അത്യുൽപ്പാദനശേഷിയുള്ളപുതു തലമുറതെങ്ങിൻ തൈകളും നാടൻ ഇനങ്ങളും ബാങ്കിനു മുൻവശമുള്ള കാർഷിക നഴ്സറിയിൽ നിന്നും മിതമായ വിലയ്ക്ക് ലഭിക്കും. തെങ്ങിനു പയോഗിക്കുന്ന വളങ്ങളും മരുന്നുകളും ഇവിടെ നിന്ന് ആവശ്യക്കാർക്ക് നൽകുന്നുണ്ട്. തെങ്ങുകൃഷി സേവന കേന്ദ്രത്തിൻ്റെ സഹായം ആവശ്യമുള്ളവർക്ക് ദേശീയ പാതയിൽ കഞ്ഞിക്കുഴിയിലുള്ള ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡാഫീസിൽ നിന്നും ലഭിക്കും. പരിസ്ഥിതി ദിനമായ ജൂൺ 5 ന് സഹകരണ വകുപ്പ് സംസ്ഥാന വ്യാപകമായി തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി കഞ്ഞിക്കുഴി സഹകരണ ബാങ്ക് ആരാധനാലയങ്ങളിലും

പൊതു ഇടങ്ങളിലും അത്യുൽപ്പാദനശേഷിയുള്ള മൂന്നാം വർഷം കായ്ഫലം കിട്ടുന്നതെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ചെത്തിക്കാട്ടുദേവീക്ഷേത്ര മുറ്റത്ത് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ പ്രവീൺ ദാസ് ഉദ്ഘാടനം ചെയ്യും.ചേർത്തല അസിസ്റ്റൻറ് രജിസ്ട്രാർ 'കെ' ദീപു മുഖ്യാതിഥിയായി പങ്കെടുക്കും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകപ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി;42 കോടി പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 53,248 കോടി രൂപ; നേരിട്ടെത്തി

English Summary: changathikoottam Ready

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds