News

കോഴിയിറച്ചി വില 200 ലേക്ക്  കുതിക്കുന്നു

കോഴിയിറച്ചിക്ക് വീണ്ടും വില കൂടി. രണ്ടാഴ്ച മുന്‍പ് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്കിപ്പോള്‍ റംസാന്‍ പ്രമാണിച്ച്‌ 200 രൂപയ്ക്കടുത്താണ് വില.  കടുത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നത്.

എന്നാൽ  റംസാന്‍ മുന്നില്‍ കണ്ട് കോഴിയിറച്ചിക്ക് ഘട്ടം ഘട്ടമായി വില കൂട്ടുകയാണെന്നാണ് ഉപഭോക്തൾ  ആരോപിക്കുന്നത് ,രണ്ടാഴ്ച മുന്‍പ് 65 രൂപയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വില. പിന്നീട് 125 രൂപയായി. റംസാന്‍ എത്തിയതോടെ ഒറ്റയടിക്കാണ് വില 190 ആയത്. റംസാന്‍ പകുതിയാകുന്നതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കോഴിയിറച്ചി കിലോയ്ക്ക് നൂറ് രൂപയായി വില നിജപ്പെടുത്തുമെന്ന് പറഞ്ഞ ധനമന്ത്രി റംസാൻ  വിപണിയില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox