1. News

കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്നു

കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന ചൂടും, ധാതുമലിനീകരണവും കാരണം കടലിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നെന്ന് പഠനം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് (ഐ.യു.സി.എൻ.) എന്ന പ്രകൃതിസംരക്ഷണ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം .അറിയിച്ചത്. നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവ ജലത്തില്‍ കലര്‍ന്ന് വളത്തെപ്പോലെ പ്രവര്‍ത്തിച്ച് ആല്‍ഗകളുടെ ആധിക്യത്തിനിടയാക്കുന്നതും ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയാനിടവരുത്തുന്നു. രാസവസ്തുക്കള്‍ കടല്‍ജലത്തില്‍ കലരുന്നതും തീരപ്രദേശത്തെ ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു.

Asha Sadasiv
climate change

കാലാവസ്ഥാ വ്യതിയാനം മൂലം ഉയരുന്ന ചൂടും, ധാതുമലിനീകരണവും കാരണം കടലിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നെന്ന് പഠനം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് (ഐ.യു.സി.എൻ.) എന്ന പ്രകൃതിസംരക്ഷണ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം .അറിയിച്ചത്. നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവ ജലത്തില്‍ കലര്‍ന്ന് വളത്തെപ്പോലെ പ്രവര്‍ത്തിച്ച് ആല്‍ഗകളുടെ ആധിക്യത്തിനിടയാക്കുന്നതും ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയാനിടവരുത്തുന്നു. രാസവസ്തുക്കള്‍ കടല്‍ജലത്തില്‍ കലരുന്നതും തീരപ്രദേശത്തെ ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു.നിലവിലെ സാഹചര്യം നിരവധി മത്സ്യവർഗങ്ങൾ അടക്കമുള്ള സമുദ്രജീ വികളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും റിപ്പോർട്ട് പറയുന്നു.

ഗവേഷണാർത്ഥം പരിശോധിച്ച ആയിരത്തോളം സമുദ്ര ഭാഗങ്ങളിൽ 700 ഇടത്ത് ഓക്‌സിജന്റെ കുറവ് രേഖപ്പെടുത്തി. 1960 ൽ ഇത് 45 ഇടത്ത് മാത്രമായിരുന്നു. ഓക്‌സിജന്റെ കുറവ് മൂലം ചൂര, മാലിൻ, സ്രാവ് തുടങ്ങിയ മത്സ്യങ്ങളുടെ സ്വാഭാവിക നിലനിൽപ്പ് കടുത്ത ഭീഷണിയിലാണ്. രാസവളങ്ങൾ ക്രമാതീതമായി കടലിലേക്ക് ഒഴുക്കുന്നതിലൂടെ ഉണ്ടാവുന്ന ജലമലിനീകരണത്തിന് പുറമെ കാലാവസ്ഥാ വ്യതിയാനവുമാണ് സ്ഥിതി രൂക്ഷമാക്കിയത്.
ഹരിതഗൃഹ പ്രഭാവം മൂലമുണ്ടാകുന്ന ചൂട് സമുദ്രങ്ങളാണ് പ്രധാനമായും ആഗിരണം ചെയ്യുന്നത്. ഇതോടെ ചൂട് കൂടുന്ന സമുദ്രങ്ങളുടെ ഓക്‌സിജൻ സംഭരിച്ചുവെക്കാനുള്ള ശേഷി കുറയുന്നു. ഇത് കാരണം 1960 മുതൽ 2010 വരെയുള്ള അമ്പതു വർഷത്തിനിടെ സമുദ്രത്തിൽ അലിഞ്ഞ ഓക്‌സിജന്റെ അളവിൽ 2 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി. ഇത് സമുദ്രത്തിൻറെ ചില മേഖലകളിൽ ഓക്‌സിജൻറെ അളവിൽ 40 ശതമാനത്തിന്റെ വരെ കുറവ് രേഖപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നും യൂണിയന്റെ റിപ്പോർട്ട് പറയുന്നു. സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്ന ഹരിതഗൃഹവാതകങ്ങളും ഫോസ്ഫറസ് പോലുള്ള രാസവസ്തുക്കളും പുറന്തള്ളുന്നത് കുറച്ചെങ്കിലേ സമുദ്രത്തെയും ജൈവവൈവിധ്യത്തെയും രക്ഷിക്കാനാവൂവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

English Summary: Climate change decrease oxygen level in oceans

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds