കാലാവസ്ഥാ വ്യതിയാനം വരയാടുകൾക്ക് ഭീഷണിയാകുന്നു

Friday, 13 July 2018 10:29 AM By KJ KERALA STAFF
വരയാടുകളെ കാണുന്നത് തന്നെ കണ്ണിനും മനസ്സിനും ആനന്ദം ഉളവാക്കുന്ന ഒന്നാണ്.വംശനാശ ഭീഷണി നേരിടുന്ന  വരയാടുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന രാജമലയിലാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വരയാടുകളുടെ നിലനില്‍‌പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അന്തര്‍ദേശീയ ജേര്‍ണലായ ഇക്കൊളജിക്കല്‍ എന്‍ജീനീയറിങ്ങില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ വരയാടുകള്‍ ഉള്ള ഒട്ടുമിക്ക വന്യജീവി സങ്കേതങ്ങളും 2030 ആകുമ്പോഴേക്കും അവയ്ക്ക് ജീവിക്കാന്‍ അനുയോജ്യമല്ലാതായിത്തീരുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാൽ ചിന്നാര്‍ വന്യജീവി സങ്കേതം, ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സങ്കേതം എന്നിവടങ്ങളിലെ വരയാടുകളുടെ ആവാസവ്യവസ്ഥകള്‍ക്ക് മാത്രമാണ് കാര്യമായ കോട്ടം സംഭവിക്കാതിരിക്കുക.ലോകത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടായിരത്തി അഞ്ഞൂറോളം വരയാടുകള്‍മാത്രമാണ്.കുറച്ചു കുറച്ചായി പലയിടങ്ങളിൽ ചിതറി കിടക്കുന്നത് കൊണ്ട് ഇവയ്ക്ക് പ്രാദേശിക വംശനാശം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഗവേഷകരുടെ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.സമുദ്രനിരപ്പില്‍നിന്നും എണ്ണൂറ് മീറ്ററും അതിനു മുകളിലും ഉള്ള പുല്‍പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന വരയാടുകളുടെ നിലവിലുള്ള ആവാസവ്യവസ്ഥയെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രാദേശികമായി വംശനാശത്തിനുള്ള സാധ്യത കൂട്ടുമെന്ന്  ഗവേഷണത്തിൻ്റെ  പ്രിൻസിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയിരുന്ന കെ എം ജയഹരി പറയുന്നു.
വരയാടുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയ ഭീഷണിനേരിടുന്നു എന്ന്  തന്നെയാണ്  ഇത് വ്യക്തമാകുന്നതെന്ന് അശോക ട്രെസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇൻ ഇക്കോളജി എന്‍വിയോണ്‍മെന്റിലെ ഗവേഷകരും പഠനത്തില്‍ പങ്കാളിയായ മലയാളി ഗവേഷകരായ സോണി ആര്‍ കെയും സന്ദീപ് സെന്നും പറയുന്നത്. വരയാടുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി സമഗ്രമായ ഒരു രൂപരേഖ ഉണ്ടാക്കേണ്ടതുണ്ട്. അതിനു ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചുള്ള ഇക്കോളജി പഠനങ്ങളും ജനറ്റിക് പഠനങ്ങളും ആവശ്യമാണ്- സോണി ആര്‍ കെയും സന്ദീപ് സെന്നും വ്യക്തമാക്കുന്നു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രശ്നമാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്. വരയാടുകള്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് കാണപ്പെടുന്നത് എന്നിരിക്കെ ഈ രണ്ടു സംസ്ഥാനങ്ങളിലെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒന്നിച്ചു ഇവയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എ…

December 15, 2018

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു കൊച്ചി: പുഞ്ചക്കുഴി തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി ' നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം സഫലമാകുന്നു. ഇനി കൃഷിക്കാവശ്യ മായ വെള്ളം ലഭിക്കുമെന്നതിനാൽ കർഷകർക്കും ആശ്വാസമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്…

December 15, 2018

പ്രളയദുരന്തം ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും

പ്രളയദുരന്തം ബാധിച്ച  കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും ളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയ…

December 15, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.