ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും

Monday, 01 January 0001 12:23 PM By KJ KERALA STAFF
കർഷകരുടെ വരുമാനം 2022ഓടെ  ഇരട്ടിയാക്കുന്നതിനായി ചെലവ് കുറഞ്ഞതും,കർഷകരുടെ ലാഭം വർദ്ധി പ്പിക്കുന്നതുമായ ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും.ഇത് സംബന്ധിച്ച്  അഭിപ്രായൈക്യം രൂപീകരിക്കുന്നതിനായി നീതി ആയോഗ് തിങ്കളാഴ്ച 
സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.രാസവളമോ ജൈവവളമോ ചേർക്കാതെ, പരമ്പരാഗതമായ കൃഷിസങ്കേതങ്ങൾ ഉപയോഗിക്കുന്നതാണ്  ചെലവില്ലാ കൃഷി.വളമോ കീടനാശിനികളോ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ കൃഷി ചെയ്യുന്നതിനാൽ ചെടികൾ വളർത്തുന്നതിനും, വിളവെടുക്കുന്നതിനുമുള്ള  ചെലവിൻ്റെ ആവശ്യമില്ല.
പശുവില്‍ നിന്നു കിട്ടുന്ന ചാണകം,  മൂത്രം എന്നിവയാണ് വിത്തിൻ്റെ പരിപാലനത്തിന് ഉപയോഗിക്കുന്നത്. ഇത് കൃഷി ചെലവ് കുറയ്ക്കുകയും, മണ്ണിൻ്റെ ഫലപുഷ്‌ടി നിലനിർത്തുകയും,കാലാവസ്ഥാവ്യതിയാനം ചെറുക്കുകയും ചെയ്യുന്നു.
പരമ്പരാഗത കൃഷി യോജന,രാഷ്ട്രീയ കൃഷി യോജന എന്നീ രണ്ട് സ്കീമുകളനുസരിച്ചു മിക്ക സംസ്ഥാനങ്ങളും  ചെലവില്ലാ കൃഷി രീതിയിലേക്ക് വരുവാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് നീതി  ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു .ഹരിതവിപ്ലവത്തിൽ നിന്നും നിത്യ ഹരിത വിപ്ലവത്തിലക്കുള്ള മാറ്റമാണ് നമുക്കാവശ്യമെന്ന് നീതി യോഗ് അംഗം രമേഷ് ചാന്ദ് പറഞ്ഞു.കർണ്ണാടക ,ആന്ധ്രപ്രദേശ് ,ഹിമാചൽ പ്രദേശ് എന്നീ  സംസ്ഥാനങ്ങൾ ചെലവില്ലാ കൃഷി രീതിയിലേക്ക് കടന്നു കഴിഞ്ഞു 

CommentsMore from Krishi Jagran

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി

കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് പന്നികർഷകർ മാർച്ചും ധർണ്ണയും നടത്തി വയനാട് ജില്ലയിലെ പന്നികർഷകരോട് അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് വയനാട് സ്വൈൻ ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.

September 24, 2018

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി

കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍പ്പൂരമാവുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു.

September 24, 2018

ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക്

 ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ പാർക്ക് ദുബായ് സിലിക്കൺ ഒയാസിസിൽ സന്ദർശകർക്കായി പുതിയ പാർക്ക് തുറന്നു

September 24, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.