1. News

ധാന്യ സംഭരണ വിപണന ഇ-കോമേഴ്സ് പ്ലാറ്റ്ഫോം ആര്യയുടെ സഹസ്ഥാപകർ കൃഷി ജാഗരൺ ഓഫീസ് സന്ദർശിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ധാന്യസംഭരണ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം ആയ ആര്യയുടെ സഹസ്ഥാപകനും സിഇഒയും ആയ പ്രസന്ന റാവുവും എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ചന്ദ്രയും ദില്ലിയിലെ കൃഷി ജാഗ്രണിൻറെ ഓഫീസ് സന്ദർശിച്ചു.

Arun T
ആര്യയുടെ സഹസ്ഥാപകനും സിഇഒയും ആയ പ്രസന്ന റാവുവും എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ചന്ദ്രയും  കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡോമിനിക്  , കൃഷിജാഗരൺ മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്, കൃഷി ജാഗരൺ ഗ്രൂപ്പ് എഡിറ്റർ മമതാ ജയിന്‍  എന്നിവരോടൊപ്പം
ആര്യയുടെ സഹസ്ഥാപകനും സിഇഒയും ആയ പ്രസന്ന റാവുവും എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ചന്ദ്രയും കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡോമിനിക് , കൃഷിജാഗരൺ മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്, കൃഷി ജാഗരൺ ഗ്രൂപ്പ് എഡിറ്റർ മമതാ ജയിന്‍ എന്നിവരോടൊപ്പം

ഇന്ത്യയിലെ ഏറ്റവും വലിയ ധാന്യസംഭരണ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം ആയ ആര്യയുടെ സഹസ്ഥാപകനും സിഇഒയും ആയ പ്രസന്ന റാവുവും എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ചന്ദ്രയും ദില്ലിയിലെ കൃഷി ജാഗ്രണിൻറെ ഓഫീസ് സന്ദർശിച്ചു. ഇന്ത്യയിൽ ധാന്യസംഭരണ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയ ആര്യ ഇ കോമേഴ്സ് പ്ലാറ്റ്ഫോം പ്രായോഗികവും സുസ്ഥിരവും വിജയകരവുമായ ഒരു സംരംഭം ആണെന്ന് അനുമോദന ചടങ്ങിന്റെ സ്വാഗത പ്രസംഗത്തിൽ കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡോമിനിക് പറഞ്ഞു..

തുടർന്ന് സിഇഒ ആയ പ്രസന്ന റാവു അവരുടെ സംരംഭത്തിന്റെ പ്രത്യേകതകളും പ്രവർത്തനവും വിശദീകരിച്ചു.
ബാങ്കിംഗ് മേഖലയിൽ തങ്ങൾ പ്രവർത്തിച്ചിരുന്ന സമയത്ത് വിപണികൾ അല്ലെങ്കിൽ മണ്ടികൾ സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്ത് ബാങ്കുകളുടെ അനവധി ശൃംഖലകൾ പ്രവർത്തിച്ചിരുന്നു. ദിവസേന വൻതോതിൽ ഉള്ള പണ ഇടപാടുകൾ നടന്നിരുന്ന മണ്ടികൾക്ക് ഒരു സഹായവും താങ്ങുമായിരുന്നു ഈ ബാങ്കിംഗ് മേഖല. എന്നാൽ ഇവ വ്യാപാര മേഖലയിൽ മാത്രം കേന്ദ്രീകരിച്ചായിരുന്നു ഔദ്യോഗികപരമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് .

പക്ഷേ ഇവിടെ നിന്ന് 150 കിലോമീറ്റർ അകലെ ഉൽപാദന മേഖലയിൽ പ്രൊഫഷണൽ രീതിയിലുള്ള പണ ക്രയവിക്രയ പ്രവർത്തന സമ്പ്രദായങ്ങൾ ഉണ്ടായിരുന്നില്ല. കർഷകർ ഉൽപാദിക്കുന്ന വിവിധ വിളകൾ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാരും വൻ കമ്പനികളും വിലപേശി വാങ്ങിക്കുന്ന ഒരു സംവിധാനമാണ് നടന്ന പൊയ്ക്കൊണ്ടിരുന്നത്. കർഷകർ അനുഭവിച്ചുകൊണ്ടിരുന്ന ഈ ചൂഷണത്തിന് അറുതി വരുത്താൻ വേണ്ടിയാണ് arya.org എന്ന ധാന്യസംഭരണ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങാൻ പ്രേരിതമായത്.

ഈ പ്ലാറ്റ്ഫോമിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നത്തിന് ഉചിതമായ വില തരുന്ന കച്ചവടക്കാരനെ തെരഞ്ഞെടുത്ത് ഉൽപ്പന്നം വിൽക്കാവുന്ന ഒരു സംവിധാനമാണ് ഉള്ളത്.
അതോടൊപ്പം ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കുമ്പോൾ മാത്രം വിറ്റാൽ മതി. ഇതിനോടനുബന്ധിച്ച് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ സംഭരിച്ചു വെക്കാവുന്ന രീതിയിലുള്ള സംഭരണശാലകളും ഇവർ തയ്യാറാക്കി കൊടുത്തു.

കൂടാതെ സംഭരണത്തിന് ആവശ്യമായ ചെലവുകൾ വഹിക്കാവുന്ന രീതിയിൽ ഒരു പ്രതിബന്ധങ്ങളും ഇല്ലാതെ എടുക്കാവുന്ന ചെറുകിട ബാങ്ക് ലോണുകളും ഇവർ തരപ്പെടുത്തി കൊടുത്തു.

ഇതിനാൽ കർഷകർക്ക് അവരുടെ ധാന്യവിളകൾ വിളവെടുപ്പിന് ശേഷം വിലയുടെ ഏറ്റക്കുറച്ചുകൾ ബാധിക്കാതെ ഉൽപ്പന്നങ്ങൾ സംഭരിച്ച് ഉചിതമായ വില കിട്ടുന്ന സമയത്ത് വിൽക്കാൻ കഴിഞ്ഞു. നേരത്തെ സംഭരണശാലകൾ ഇല്ലാതിരുന്നതിനാൽ വിളവെടുപ്പിന് ഉടനെ തന്നെ കച്ചവടക്കാർ നൽകുന്ന കുറഞ്ഞ വിലയ്ക്ക് തന്നെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർബന്ധിതമായി വിൽക്കേണ്ടി വന്നിരുന്നു.

എന്നാൽ ആര്യ ഇ കോമേഴ്സ് പ്ലാറ്റ്ഫോമിന്റെ സഹായത്താൽ മികച്ച വില ലഭിക്കുന്ന സമയത്ത്, വിളവെടുപ്പ് കഴിഞ്ഞ് നാലഞ്ചു മാസത്തിനുള്ളിൽ കർഷകർക്ക് അവരുടെ ഉൽപ്പന്നം വിൽക്കാൻ കഴിയുന്ന. മൊത്തത്തിൽ ഏഴു മാസത്തിനുള്ളിൽ തന്നെ കർഷകന് തന്റെ ഉൽപ്പന്നത്തിന് മികച്ച വില ലഭിക്കുന്നു.

ഇതിനാൽ ആയിരക്കണക്കിന് കർഷകരും കർഷക സംഘടനകളും ആര്യയുടെ സേവനം നല്ല രീതിയിൽ ഉപയോഗിക്കുന്നു. നേരത്തെ കച്ചവടക്കാർ കർഷകനെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഇന്ന് കർഷകന് തനിക്ക് മികച്ച വില തരുന്നതും ഗുണപ്രദവുമായ കച്ചവടക്കാരനെ നോക്കി തിരഞ്ഞെടുക്കാൻ കഴിയുന്നു.
അങ്ങനെ കർഷകന് മികച്ച ലാഭം ലഭിക്കുകയും ആ ലാഭത്തിന്റെ ചെറിയൊരു പങ്ക് ഫീസ് ആയി വാങ്ങുന്നതുമാണ് ആര്യയുടെ പ്രവർത്തന ശൈലി.
കർഷകൻ താങ്കളുടെ ഉത്പാദനം ആറേഴു മാസത്തിനുള്ളിൽ തന്നെ വിറ്റഴിക്കുമ്പോൾ സംഭരണത്തിനുള്ള ചെലവും സേവനത്തിന് ആര്യയ്ക്ക് നൽകുന്ന ഫീസും ലാഭം വിഹിതത്തിൽ നിന്ന് കുറച്ചാലും പഴയതിൽ നിന്ന് നല്ല ലാഭം കിട്ടുന്നു എന്നതാണ് അവരുടെ അനുഭവ സാക്ഷ്യം .

അതിനാൽ നേരത്തെ തന്നെ മെമ്പർഷിപ്പ് എടുത്തിട്ടുള്ള അനവധി കർഷകർ ഇന്നും അവരോടൊപ്പം ഈ പ്ലാറ്റ്ഫോമിലൂടെ നല്ല രീതിയിൽ വിപണനം നടത്തുന്നു. ഇത് എടുത്തു കാണിക്കുന്നത് കർഷകനെ വളരെ ഉപകാരപ്രദവും മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു സംരംഭമായി ആര്യ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം മാറിയിരിക്കുന്നു എന്നതാണ്.
ഇവിടെ കർഷകന് തങ്ങളുടെ ഉൽപ്പനത്തിന് മികച്ച വില ലഭിക്കുകയും കച്ചവടക്കാരന് നല്ല ഉൽപ്പന്നം കിട്ടുകയും ചെയ്യുന്നു.

 

ഇന്ന് ഇന്ത്യയിലെ മൊത്തത്തിലുള്ള ധാന്യ ശേഖരത്തിന്റെ 3% ഇവരുടെ പ്ലാറ്റ്ഫോമിലൂടെയാണ് വിറ്റഴിക്കുന്നത്. ഇരുപതിനായിരം കോടിയോളം വരുന്ന 9 മില്യൺ ടൺ ധാന്യം ഇവരുടെ ഈ പ്ലാറ്റ്ഫോമിന്റെ നിയന്ത്രണത്തിൽ ഉണ്ട്. 10000 കോടിയോളം ലോണുകൾ , 4500 കോടിയോളം കച്ചവടം ഈ പ്ലാറ്റ്ഫോം വഴി നടന്നു പോകുന്നു.

തുടർന്ന് ഡയറക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആനന്ദ് ചന്ദ്ര സ്ഥലത്തിനും സന്ദർഭത്തിനും അനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞു. കൃഷിജാഗരൺ മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക് , നിഷാന്ത് തക്, ജനറൽ മാനേജർ സോഷ്യൽ മീഡിയ കൃഷി ജാഗരൺന്റെ മറ്റ് ജീവനക്കാർക്ക് ഒപ്പം ചടങ്ങിൽ സംബന്ധിച്ചു. കൃഷി ജാഗരൺ ഗ്രൂപ്പ് എഡിറ്റർ മമതാ ജയിന്‍ പ്രസ്തുത ചടങ്ങിന് നന്ദി പറഞ്ഞു

English Summary: Co-founders of India's Largest Grain E-Commerce platform Arya visits krishijagran office

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds