News

ഉല്‍പ്പാദന കുറവും വിലയിടിവും; കാപ്പി കര്‍ഷകര്‍ ദുരിതത്തിൽ

coffee

ഇത്തവണത്തെ കാപ്പി വിളവെടുപ്പ് സീസണില്‍ വയനാട്ടിലെ കർഷകര്‍ക്ക് പറയാനുള്ളത് നഷ്ടക്കഥകള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുകല്‍ കാപ്പി കൃഷിയുള്ളത് വയനാട്ടിലാണ്. ഉല്‍പാദനക്കുറവും വിലയിടിവിനുമൊപ്പം തൊഴിലാളിക്ഷാമവും തിരിച്ചടിയാവുകയാണ്. കഴിഞ്ഞ വര്‍ഷം 54 കിലോ വരുന്ന ഒരു ചാക്കിന് 3900 രൂപയായിരുന്നു. ഇക്കുറി 3500 രൂപയാണ്.

കഴിഞ്ഞ തവണ കാപ്പിപരിപ്പ് ക്വിന്റലിന് 12,800 രൂപയായിരുന്നു. ഇത്തവണ പരുപ്പ് ക്വിന്റലിന് 11,700 രൂപയാണ്. വിലക്കുറവിനൊപ്പം ഉല്‍പാദനവും വലിയരീതിയില്‍ കുറഞ്ഞിട്ടുണ്ട്.അപ്രതീക്ഷിതമഴയും കാലാവസ്ഥാ മാറ്റവും കാരണം പൂവും കായും കൊഴിഞ്ഞിരുന്നു.കുരുമുളകും അടക്കയും ചതിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷ കാപ്പിയായിരുന്നു. 


English Summary: Coffee farmers in distress

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine