1. News

കാപ്പി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി സംസ്ഥാന ബഡ്ജ്

ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ വയനാടിന് ഒട്ടേറെ പദ്ധതികള്‍. പ്രളയം ദുരിതം വിതച്ച വയനാട് നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതികള്‍.

KJ Staff
state budget
ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ വയനാടിന് ഒട്ടേറെ പദ്ധതികള്‍. പ്രളയം ദുരിതം വിതച്ച വയനാട് നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതികള്‍. നവ കേരളത്തിന് 25 പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടിയാണ്. 

വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും. ജില്ലയില്‍ മരം വെച്ചുപിടിപ്പിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കും. വയനാടിനെ പൂകൃഷിക്കുള്ള പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. പ്രളയം ദുരിതം വിതച്ച ജില്ലകളില്‍ ഒന്നാണ് വയനാട്. ഇവിടെ ഒട്ടേറെ മരങ്ങളാണ് പ്രളയത്തില്‍ കടപുഴകിയത്.  പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ സംഭാവനകള്‍ ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയില്‍ 3229 കോടി രൂപ ലഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമേ ചെലവഴിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ വിശദീകരണം.

ദുരിതാശ്വാസ നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് വേണ്ടിയാണ് പ്രധാനമായും ഫണ്ട് ചെലവഴിച്ചത്. റോഡ് നിര്‍മാണത്തിനും തദ്ദേശ ഭരണ വകുപ്പിനുമായി 1000 കോടി രൂപ അനുവദിച്ചുവെന്നും തോമസ് ഐസക് വ്യക്തമാക്കി. കൂടാതെ പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 259 കോടി വകയിരുത്തിയിട്ടുണ്ട്. പ്രളയം തകര്‍ത്ത ജീവനോപാധികള്‍ അടുത്ത വര്‍ഷത്തോടെ തിരിച്ചുപിടിക്കും. പ്രളയത്തില്‍ 15000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും തോമസ് ഐസക് വ്യക്തമാക്കി.
English Summary: coffee farmers to benefit from State budget

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds