<
  1. News

രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം 112.74 മില്യൺ ടൺ എന്ന പുതിയ റെക്കോർഡിലേക്ക്

2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഗോതമ്പ് ഉൽപ്പാദനം 112.74 ദശലക്ഷം ടൺ എന്ന പുതിയ റെക്കോർഡ് സൃഷ്‌ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു, അതേസമയം മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം 330.53 ദശലക്ഷം ടണ്ണായിരിക്കുമെന്ന് കൃഷി മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

Raveena M Prakash
Country's wheat production goes new heights
Country's wheat production goes new heights

2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഗോതമ്പ് ഉൽപ്പാദനം 112.74 ദശലക്ഷം ടൺ എന്ന പുതിയ റെക്കോർഡ് സൃഷ്‌ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു, അതേസമയം മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം 330.53 ദശലക്ഷം ടണ്ണായിരിക്കുമെന്ന് കൃഷി മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തിറക്കിയ ഭക്ഷ്യധാന്യങ്ങളുടെ മൂന്നാമത്തെ മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം, ഈ വർഷത്തെ വിളവെടുപ്പ് കാലയളവിലെ കാലവർഷക്കെടുതികൾക്കിടയിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള ഗോതമ്പ് ഉൽപ്പാദനം, ഈ വർഷം സർക്കാർ നിശ്ചയിച്ച 112 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തെ മറികടന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. 

2021-22 വിള വർഷത്തിൽ, ഗോതമ്പ് വളരുന്ന പ്രധാന സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട ചൂട് തരംഗങ്ങൾ കാരണം ഗോതമ്പ് ഉൽപ്പാദനം 107.74 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്ന് ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കി. 2020-21 വിള വർഷത്തിൽ ഗോതമ്പ് ഉൽപാദനത്തിൽ, രാജ്യം 109.59 ദശലക്ഷം ടൺ എന്ന റെക്കോർഡ് നേടിയിരുന്നു. രാജ്യത്തെ പ്രധാന റാബി വിളയായ ഗോതമ്പിന്റെ വിതയ്ക്കൽ ഒക്ടോബർ മുതൽ ആരംഭിച്ചിരുന്നു, അതേസമയം ഈ വർഷം ജൂൺ 15-ഓടെ വിളവെടുപ്പ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഈ വർഷത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 2022-23 വിള വർഷത്തിൽ റെക്കോർഡ് 330.53 ദശലക്ഷം ടണ്ണിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, മൂന്നാം എസ്റ്റിമേറ്റ് പ്രകാരം മുൻ വിള വർഷത്തിലെ യഥാർത്ഥ ഉൽപ്പാദനം 315.61 ദശലക്ഷം ടണ്ണായിരുന്നുവെന്ന് ഓദ്യോഗിക കണക്കുകൾ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കും

Source: Union Ministry of Agriculture

Pic Courtesy: Pexels.com

English Summary: Country's wheat production goes new heights

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds