1. News

ലോക്ക്ഡൗണില്‍ പൊട്ടുവെള്ളരി കര്‍ഷകര്‍ ദുരിതത്തില്‍

കേരളത്തിൽ വേനല്‍ക്കാലത്ത് ഏറ്റവും അധികം വില്‍പ്പനയുയുള്ള ഒന്നാണ് പൊട്ടുവെള്ളരി. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ പൊട്ടുവെള്ളരി കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ആലുവ, വടക്കന്‍ പറവുര്‍ എന്നീ പൊട്ടുവെള്ളരി കൃഷി വ്യാപകമായുള്ളമേഖലകളില്‍ വിളവെടുപ്പിന് പാകമായവ വില്‍ക്കാനാകാതെ കൃഷിയിടത്തില്‍ തന്നെ കിടന്ന് നശിക്കുകയാണ്.

Asha Sadasiv
Snap melon

ലോക് ഡൗണിന് മുമ്പ് ഒരു കിലോ പൊട്ടുവെള്ളരിക്ക് 25 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. വെള്ളരി വിളവെടുത്ത് കടകളില്‍ എത്തിച്ചാലും കച്ചവടം കുറവായതിനാല്‍ കടക്കാര്‍ വാങ്ങാന്‍ തയ്യാറാവുന്നില്ല. ഇതോടെ ടണ്‍ കണക്കിന് പൊട്ടുവെള്ളരികള്‍ കൃഷിയിടങ്ങളില്‍ തന്നെ കിടന്ന് നശിക്കുകയാണ്. ഉപഭോക്താക്കള്‍ ഇല്ലാത്തതിനാല്‍ പൊട്ടുവെള്ളരികള്‍ കന്നുകാലികള്‍ക്ക് തീറ്റയായാണ് നല്‍കുന്നത്. കര്‍ഷകര്‍ പലരും ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതോടെ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.പൊട്ടുവെള്ളരിക്ക് പുറമേ സാലഡ് വെള്ളരിയും പച്ചക്കറി തോട്ടങ്ങളില്‍ കിടുന്നു നശിക്കുകയാണ്. പയര്‍, വെണ്ട, ചീര, തുടങ്ങിയ മറ്റ് പച്ചക്കറികളുടെയും വില്‍പ്പനയില്‍ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

English Summary: Covid 19: lock-down blonde cucumber farmers in crisis

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds