1. News

ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി ജൂൺ 14 വരെ

ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാർ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് നീട്ടിയത്. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ സഹിതം ജൂൺ 14 നുള്ളിൽ സൗജന്യമായി പുതുക്കാം.

Saranya Sasidharan
Deadline for free Aadhaar renewal till June 14
Deadline for free Aadhaar renewal till June 14

1. ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാർ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് നീട്ടിയത്. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ സഹിതം ജൂൺ 14 നുള്ളിൽ സൗജന്യമായി പുതുക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി നമുക്ക് തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ അക്ഷയ സെന്‍ററുകള്‍ വഴി ഇത് ചെയ്യുമ്പോൾ 50 രൂപ നല്‍കണം. ശ്രദ്ധിക്കുക വിലാസം മാത്രമാണ് നമുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുക. പേരിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നുള്ളവർ ആധാർ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളുമായോ ബന്ധപ്പെടണം.

2. എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ച് അറിവ് നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 3 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 മുതൽ 24 വരെ കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2950 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://kied.info/training-calender/ ലിങ്കിൽ ഓൺലൈനായി ഏപ്രിൽ 17 ന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484-2532890, 0484-2550322, 9188922800.

3. കൊച്ചങ്ങാടിയിലുള്ള മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റിലെ ശീതികരിച്ച മത്സ്യങ്ങളായ അയല, കലവ, തിലാപ്പിയ, ആവോലി, കരിമീൻ എന്നിവ ലേലം അല്ലെങ്കിൽ ക്വൊട്ടേഷൻ അടിസ്ഥാനത്തിൽ വില്പനയ്ക്ക്. ഏപ്രിൽ 16ന് രാവിലെ 10 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഏപ്രിൽ 16ന് രാവിലെ 11 മണിക്കാണ് ലേലം. കൂടുതൽ വിവരങ്ങൾക്ക് 9526041126, 9526041186 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

4. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഏപ്രിൽ 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

English Summary: Deadline for free Aadhaar renewal till June 14

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds