കോട്ടയത്ത് തുമ്പികള്‍ കുറയുന്നതായി പഠനം.

Tuesday, 07 November 2017 09:43 AM By KJ KERALA STAFF

രണ്ടാമത് മീനച്ചില്‍ നദി തുമ്പി സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. മലിനീകരണം വ്യാപകമാകുന്നതുകൊണ്ടാണ് എണ്ണത്തിലും വൈവിദ്ധ്യത്തിലും കുറവു വരുന്നതെന്നാണ് കണ്ടെത്തൽ. മലിനജലത്തില്‍ മുട്ടയിടുന്ന ചങ്ങാതിത്തുമ്പികള്‍ നഗരപ്രദേശങ്ങളില്‍ അധികമായി കണ്ടതും മലിനീകരണത്തിന്റെ സൂചനയാണ്. 2013 -ല്‍ 57 ഇനം തുമ്പികളെ കണ്ടെത്തിയപ്പോള്‍ ഇന്ന് 41 ഇനം മാത്രമാണുള്ളത്. മീനച്ചില്‍ നദീതടത്തില്‍ തുമ്പികളുടെ വൈവിധ്യം കുറയുന്നുതായും വിലയിരുത്തി.

Thumbiകുമ്മനം, നാഗമ്പടം  , എലിപ്പുലിക്കാട്ട് കടവ്, ഇറഞ്ഞാല്‍ എന്നിങ്ങനെ നഗരപ്രദേശങ്ങളിലാണ് തുമ്പികളുടെ വൈവിധ്യത്തില്‍ സാരമായ കുറവുണ്ടായത്. പുഴക്കടുവ, കാട്ടുപുള്ളന്‍, ചെങ്കറുപ്പന്‍, അരുവിയന്‍ എന്നീ ശുദ്ധജലത്തുമ്പികള്‍ അടക്കം ഇല്ലിക്കല്‍ക്കല്ല്, പുന്നത്തുറ മേഖലകളില്‍ കണ്ടെത്താനായി. 
കുമ്മനം, അയ്മനം, ഇല്ലിക്കല്‍ മേഖലകളില്‍ 21 ഇനം (17 ഇനം കല്ലന്‍ തുമ്പികള്‍, നാലിനം സൂചിത്തുമ്പികള്‍), നാഗമ്പടത്ത് 13 ഇനം (12 ഇനം കല്ലന്‍ തുമ്പി, ഒരിനം സൂചിത്തുമ്പി), ഇലിപ്പുലിക്കാട്ട് കടവില്‍ പത്തിനം (എല്ലാം കല്ലന്‍ തുമ്പി), ഇറഞ്ഞാലില്‍ ഏഴിനം (എല്ലാം കല്ലന്‍ തുമ്പി), കിടങ്ങൂരില്‍ 18 ഇനം (9 ഇനം കല്ലന്‍ തുമ്പി, 9 ഇനം സൂചിത്തുമ്പി), പുന്നത്തുറയില്‍ 13 ഇനം (8 ഇനം കല്ലന്‍ തുമ്പി, അഞ്ചിനം സൂചിത്തുമ്പി), പാലായില്‍ 14 ഇനം (9 കല്ലന്‍ തുമ്പി, അഞ്ച് സൂചിത്തുമ്പി), അടുക്കം പ്രദേശത്ത് 14 ഇനം (എട്ടിനം കല്ലന്‍ തുമ്പി, ആറിനം സൂചിത്തുമ്പി) എന്നിങ്ങനെയാണ് തുമ്പികളെ കണ്ടെത്തിയത്.

കോട്ടയം പ്രദേശത്ത് ഇപ്പോള്‍ നടക്കുന്ന മീനച്ചില്‍ - മീനന്തറയാര്‍, കൊടൂരാര്‍ പുനഃസംയോജന പരിപാടിയുടെ ഭാഗമായുള്ള തോടുകളെ വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പഠനഫലം സൂചിപ്പിക്കുന്നു. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ അടുക്കം മുതല്‍ കോട്ടയം ഇല്ലിക്കല്‍ വരെ 15 ഇടങ്ങളിലായാണ് സര്‍വേ നടത്തിയത്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കൊളോജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേക്ക് തുമ്പി വിദഗ്ധരായ ഡോ.ഏബ്രഹാം സാമുവല്‍, സി.ജി. കിരണ്‍, പി.മനോജ്, എസ്. ശത്രുഷിത, എം.എന്‍. അജയകുമാര്‍, ജാസ്മിന്‍, ഡോ.ഷാജു തോമസ്, ഡോ.നെല്‍സണ്‍ പി.ഏബ്രഹാം, ഡോ.പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ശരത് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. സര്‍വേയില്‍ കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്തു.


CN Remya Chittettu Kottayam #KrishiJagran

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.