1. News

ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ 20% മുതല്‍ 60% വരെ ഇളവില്‍; ഹിന്ദ്‌ലാബ്‌സിന്റെ സേവനം ഇനി പാപ്പനംകോടും

കേന്ദ്ര ആരോഗ്യമന്ത്രലയത്തിന് കീഴിലെ പൊതു മേഖലാ സ്ഥാപനമായ എച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയുടെ പുതിയ കേന്ദ്രം തിരുവനന്തപുരത്തെ പാപ്പനംകോട് ആരംഭിച്ചു.

Meera Sandeep

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ആരോഗ്യ സഞ്ജീവനി പോളിസി; അഞ്ച് ലക്ഷം വരെ ഹെൽത്ത് ഇൻഷുറൻസ്

മേലാംകോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ശ്രീദേവി എസ് കെയും പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ആശാ നാഥ് ജി.എസും ചേര്‍ന്ന് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. എസ്.എം. ഉണ്ണികൃഷ്ണന്‍ (വി.പി. ഐബിഡി, സിസി & എസ്പി), ഡോ രാജ്‌മോഹന്‍ (ഡിജിഎം, മെഡിക്കല്‍ ലാബ് പ്രോജക്ടുകള്‍) എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ശതാവരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്. എല്ലാവിധ രക്തപരിശോധനകളും 20% മുതല്‍ 60% വരെ ഇളവിലാണ് നല്‍കി വരുന്നത്. പാപ്പനംകോടിനു പുറമെ കവടിയാര്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പുലയനാര്‍കോട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, തിരുമല, പേയാട്, മണക്കാട് എന്നിവിടങ്ങളിലും ഹിന്ദ്ലാബ്സ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കുതിരയ്ക്ക് മാത്രമല്ല മുതിര; ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹിന്ദ്ലാബ്സ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്, എസ്എടി ആശുപത്രിയില്‍ ഹിന്ദ്ലാബ്സ് എംആര്‍ഐ സ്‌കാന്‍ സെന്ററും ഉണ്ട്. രാജ്യത്തുടനീളം 280 ഹിന്ദ്ലാബ്‌സുകളാണ് നിലവിലുള്ളത്. വിവരങ്ങള്‍ക്ക്:  9188952217, 9188900125.

English Summary: Diagnostic services at 20% to 60% discount; Hindlabs service will now be in Papanamkode too

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds