1. News

പ്രളയക്കെടുതിയില്‍ ക്ഷീര മേഖലയില്‍ 32 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ക്ഷീര മേഖലയില്‍ ഇതുവരെ 32 കോടി രൂപയുടെ നഷ്ടംഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു

KJ Staff

സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ക്ഷീര മേഖലയില്‍ ഇതുവരെ 32 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ 5.66 കോടി രൂപയുടെ അടിയന്തര നടപടി സ്വീകരിക്കാന്‍ ക്ഷീര വികസന ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കി. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള വയനാട് ജില്ലയിലാണ‌് ഏറ്റവും കൂടുതൽ കൂടുതല്‍ നഷ്ടം ഉണ്ടായത്. വയനാട്ടില്‍ പ്രതിദിനം 2.30 ലക്ഷം ലിറ്ററാണ് പാലുല്‍പ്പാദനം. ഇതില്‍ 40,000 ലിറ്റര്‍ ഉല്‍പ്പാദനം കുറഞ്ഞു. വിവിധ ജില്ലകളിലെ ക്ഷീര വികസന ഓഫീസ് മുഖേന സമാഹരിച്ച പ്രാഥമിക കണക്കാണിത‌്.

വിവിധ പദ്ധതികളിലൂടെ ചെലവഴിക്കുന്ന തുകയില്‍ ക്രമീകരണം നടത്തിയാണ് അടിയന്തര സഹായമെത്തിക്കാന്‍ നിര്‍ദേശം. ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും ഉപദേശക സര്‍വീസുകളും പദ്ധതിയിലെ കണ്ടിജന്‍സി ധന സഹായം, ക്ഷീര കര്‍ഷകരുടെ ദേശീയ പഠനയാത്ര എന്നീ ഇനങ്ങളില്‍ നിന്നായി യഥാക്രമം 20 ലക്ഷവും ആറ് ലക്ഷവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ‌്ക്കണം. ബ്ലോക്കുതല ക്ഷീരസംഗമം നടത്തുകയോ മുന്നോരുക്കങ്ങള്‍ക്കായി ചെലവഴിച്ചതോ ആയ തുക ഒഴിച്ച്‌ ബാക്കിയുള്ളതും ഇതോടൊപ്പം ചേര്‍ക്കും. ഇതടക്കം 36 ലക്ഷം രൂപ ക്ഷീര മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ‌്ക്കാനാണ് നിര്‍ദേശം. കാലവര്‍ഷക്കെടുതിയില്‍ ഉരുക്കള്‍ ചത്തുപോകുക, ഒഴുക്കില്‍പ്പെട്ട് കാണാതാവുക, കാലിത്തൊഴുത്തിനുണ്ടായ നാശം എന്നിവക്കുള്ള നഷ്ടപരിഹാരമായി കണ്ടിജന്‍സി ധനസഹായം നല്‍കും.

English Summary: Diary sectorloss

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds