1. News

പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയ്ക്ക് മികവ് - ദേശീയപഠന സംഘം

പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയത്തിന്റെ പഠനസംഘം വിലിയിരുത്തി. വിലയിരുത്തലിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്നത്.

Meera Sandeep
പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയ്ക്ക് മികവ് - ദേശീയപഠന സംഘം
പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയ്ക്ക് മികവ് - ദേശീയപഠന സംഘം

കൊല്ലം: പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയത്തിന്റെ പഠനസംഘം വിലിയിരുത്തി. വിലയിരുത്തലിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്നത്.

പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തീകരണത്തിനും ദേശീയതലത്തില്‍ പൊതുജനാരോഗ്യ സംവിനാധത്തിന്റെ പിന്തുണക്കുമായി നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ദേശീയ പോളിയോ സര്‍വെയ്‌ലന്‍സ് പ്രോജക്ട് പ്രവര്‍ത്തനലക്ഷ്യം വിജയകരമാമാക്കിയ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുളളത്.

രോഗപ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം ലഭിച്ചവര്‍, നയരൂപീകരണ വിദഗ്ധര്‍, ജില്ലാ ഭരണകൂടം, ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങി വിവിധ തലങ്ങളില്‍ നടത്തുന്ന തുറന്ന സംവാദങ്ങള്‍, രേഖകളുടെയും ഡേറ്റകളുടെയും വിശകലനം, ആരോഗ്യ കേന്ദ്രങ്ങളിലെ സന്ദര്‍ശനവും പരിശോധനയും തുടങ്ങി വിവിധ തട്ടുകളിലായാണ് പഠനം നടത്തുന്നത്. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ പ്രഫസര്‍ നന്ദിനി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതാഞ്ജലി, കൊല്ലം ഐ.എ.പി പ്രസിഡന്റ് ഡോ. മനോജ്മണി, ലോകാരോഗ്യസംഘടനയുടെ കണ്‍സള്‍ട്ടന്റ് ഡോ. പ്രതാപ് ചന്ദ്രന്‍, ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. അനു. എം. എസ്, ഡോ. ശരത് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

English Summary: District Excellence in Public Health Care - National Study Group

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds