1. News

മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി

പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാതൃകാ പോളിങ് ബൂത്ത് തയ്യാറാക്കിയത്.

Meera Sandeep
മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി
മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുങ്ങി

തൃശ്ശൂർ: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാതൃകാ പോളിങ് ബൂത്ത് തയ്യാറാക്കിയത്.

പനമ്പ്, മുള, വൈക്കോൽ, ഓല ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി  അറിയിപ്പുകള്‍, ലഘുലേഖ വിതരണം എന്നിവയും ബൂത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

എ ഡി എം ടി. മുരളി, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസിസ്റ്റന്റ് കോഡിനേറ്റർ  മുർഷിദ്, ഐ ഇ സി ഇന്റൻ ടി എസ് ആതിര, ഡി ഇ ഒ കെ എ തുളസി, യങ് പ്രൊഫഷണൽമാരായ രാഹുൽ രാജീവ്‌, ടി വി മഞ്ജു, കൃഷ്ണപ്രിയ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

District Collector VR Krishna Teja, who is also the District Election Officer, inaugurated the model green polling booth set up in the Collectorate premises calling for nature-friendly elections. Model polling booths were prepared under the leadership of the District Sanitation Mission with the message of nature-friendly elections.

It is made entirely of eco-friendly products including palm, bamboo, straw and straw. Notices and pamphlet distribution are also prepared inside the booth to clear the doubts of the public and officials regarding the Green Code of Conduct.

ADMT Murali, LSGD Assistant Director Anson Joseph, Sanitation Mission Program Officer Rajnesh Rajan, Assistant Coordinator Murshid, IEC Intent TS Athira, DEOKA Tulasi, Young Professionals Rahul Rajeev, TV Manju, Krishnapriya also participated in the program.

English Summary: A model green polling booth is ready

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds