1. News

വീട്ടിലും, നാട്ടിലെ തരിശു നിലങ്ങളിലും കൃഷിയിറക്കി ജില്ലാ യുവജന കേന്ദ്രം

എറണാകുളം : കോവിഡ് 19 ഉം തുടർന്ന് വന്ന ലോക്ക് ഡൗണും നിരവധി പുതിയ തിരിച്ചറിവുകളിലേക്കാണ് മനുഷ്യരെ നയിച്ചത്. സ്വന്തം വീട്ടിലും നാട്ടിലെ തരിശു നിലങ്ങളിലും കൃഷിയിറക്കി സ്വയം പര്യാപ്തതയുടെ പുതിയ അനുഭവങ്ങൾ ആണ് ജില്ലാ യുവജന കേന്ദ്രം സ്വന്തമാക്കിയത്. സംസ്ഥാന യുവ ജന ബോർഡിന് കീഴിൽ യുവത്വം കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ജില്ലായിലെ വിവിധ പഞ്ചായത്തുകളിലെ യൂത്ത് കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഉള്ള യുവജനങ്ങൾ കൃഷി ആരംഭിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സ്വന്തം വീട്ടു വളപ്പിലും വീടിന്റെ മട്ടുപ്പാവിലും അവർ കൃഷിയിറക്കി. കൃഷി ഭവനിൽ നിന്നും സ്വന്തം നിലയിൽ വാങ്ങിയുമൊക്കെയാണ് ആവശ്യമായ വിത്തുകളും തൈകളും അവർ ശേഖരിച്ചത്.

K B Bainda
വാഴ, നെല്ല്, കപ്പ, പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി എന്നിവയായിരുന്നു പ്രധാന വിളകൾ.
വാഴ, നെല്ല്, കപ്പ, പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി എന്നിവയായിരുന്നു പ്രധാന വിളകൾ.

എറണാകുളം : കോവിഡ് 19 ഉം തുടർന്ന് വന്ന ലോക്ക് ഡൗണും നിരവധി പുതിയ തിരിച്ചറിവുകളിലേക്കാണ് മനുഷ്യരെ നയിച്ചത്. സ്വന്തം വീട്ടിലും നാട്ടിലെ തരിശു നിലങ്ങളിലും കൃഷിയിറക്കി സ്വയം പര്യാപ്തതയുടെ പുതിയ അനുഭവങ്ങൾ ആണ് ജില്ലാ യുവജന കേന്ദ്രം സ്വന്തമാക്കിയത്. സംസ്ഥാന യുവജന ബോർഡിന് കീഴിൽ യുവത്വം കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ജില്ലായിലെ വിവിധ പഞ്ചായത്തുകളിലെ യൂത്ത് കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഉള്ള യുവജനങ്ങൾ കൃഷി ആരംഭിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സ്വന്തം വീട്ടു വളപ്പിലും വീടിന്റെ മട്ടുപ്പാവിലും അവർ കൃഷിയിറക്കി. കൃഷി ഭവനിൽ നിന്നും സ്വന്തം നിലയിൽ വാങ്ങിയുമൊക്കെയാണ് ആവശ്യമായ വിത്തുകളും തൈകളും അവർ ശേഖരിച്ചത്.


ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയി 7.75 ഏക്കർ സ്ഥലത്താണ് വിവിധ തരത്തിലുള്ള വിളകൾ ഇറക്കിയത്. മട്ടുപാവിലും വീട്ടുമുറ്റത്തും നടത്തിയ കൃഷി പ്രവർത്തനങ്ങൾക്ക് പുറമെയാണിത്. വാഴ, നെല്ല്, കപ്പ, പച്ചക്കറികൾ, മഞ്ഞൾ, ഇഞ്ചി എന്നിവയായിരുന്നു പ്രധാന വിളകൾ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

#Agriculture #Krishi #Paddy #Banana #Vegetable #Farming

English Summary: District Youth Center for cultivation at home and in the fallow lands of the country-kjkbboct2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds