1. News

ഒരു മാസത്തെ എൽപിജി സിലിണ്ടർ സൗജന്യമായി ലഭ്യമാക്കാൻ ഇങ്ങനെ ചെയ്യൂ

പാചക വാതക സിലിണ്ടറിൻറെ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ വളരെയധികം ബാധിക്കുന്ന ഒരു പ്രശ്‌നം തന്നെയാണിത്. സബ്‍സിഡി ലഭിക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാ‍ര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എൽപിജി സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ചെറിയ ഇളവുകൾ പോലും പാചക വാതക സിലിണ്ടര്‍ നമുക്ക് ഗുണകരമാകും.

Meera Sandeep
Do this to get one month LPG cylinder for free
Do this to get one month LPG cylinder for free

പാചക വാതക സിലിണ്ടറിൻറെ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.  സാധാരണക്കാരെ വളരെയധികം ബാധിക്കുന്ന ഒരു പ്രശ്‌നം തന്നെയാണിത്.   സബ്‍സിഡി ലഭിക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാ‍ര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.  ഇങ്ങനെയുള്ള സാഹചര്യത്തിൽ എൽപിജി സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ചെറിയ ഇളവുകൾ പോലും പാചക വാതക സിലിണ്ടര്‍ നമുക്ക് ഗുണകരമാകും.

എൽപിജി സിലിണ്ടറുകൾ പേടിഎം പ്ലാറ്റ്‌ഫോമിലൂടെ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു മാസത്തെ സിലിണ്ടർ സൗജന്യമായി നേടാം. പുതിയ പേടിഎം ഉപയോക്താക്കൾക്കാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്.  ധാരാളം  ഉപയോക്താക്കൾ ഇന്ന് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ പേടിഎം ആപ്പ് ഉപയോഗിക്കുന്നുണ്ട്. നിലവിൽ പേടിഎം ആപ്പിൽ ഭാരത് ഗ്യാസിന്റെ ബുക്കിംഗ് ലഭ്യമാണ്. ഇനി ഇൻ‍ഡേൻ, എച്ച്പി തുടങ്ങിയവയുടെ സിലിണ്ടറും ബുക്ക് ചെയ്യാം. ഏറ്റവും പുതിയ ഓഫർ അനുസരിച്ച്, പുതിയ ഉപയോക്താക്കൾക്ക് അവരുടെ ആദ്യ ബുക്കിംഗിൽ തന്നെ 30 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനായി ആപ്പിൽ പേയ്‌മെന്റ് പൂർത്തിയാക്കുമ്പോൾ FIRSTCYLINDER എന്ന പ്രൊമോകോഡ് നൽകിയാൽ മതിയാകും.

ഗ്യാസ് ഉപയോഗം കുറച്ച്‌ എൽപിജി സിലിണ്ടര്‍ ഉപയോഗവും അധിക പണച്ചെലവും കുറയ്ക്കാം

പേടിഎം പോസ്റ്റ്‌പെയ്ഡ് എന്നറിയപ്പെടുന്ന പേടിഎം പേ നൗ പേ ലേറ്റർ പ്രോഗ്രാമിൽ അംഗമായിക്കൊണ്ട് ഉപയോക്താക്കൾക്ക് സിലിണ്ടർ സൗജന്യമായി ബുക്ക് ചെയ്യാം. അടുത്ത മാസം പണമടയ്ക്കാനുള്ള ഓപ്ഷനാണ് ലഭിക്കുക. പെട്ടെന്ന് ഗ്യാസ് തീര്‍ന്നാൽ ബുക്ക് ചെയ്ത് വാങ്ങാൻ പണം ഇല്ലെങ്കിലും ഈ ഓഫര്‍ പ്രയോജനപ്പെടുത്താം നിബന്ധനകൾക്ക് വിധേയമായാണ് ഓഫർ. പേടിഎം ആപ്പിലെ പേയ്‌മെൻറ് പൂർത്തിയാക്കുന്നതിന് മുമ്പ് 'FREEGAS' എന്ന പ്രമോ കോഡ് ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് അവരുടെ ഗ്യാസ് സിലിണ്ടറുകളുടെ ബുക്കിംഗ് ട്രാക്ക് ചെയ്യാനും സംവിധാനമുണ്ട്. ഗ്യാസ് നിറയ്ക്കാൻ സമയമാകുമ്പോൾ ഓട്ടോമേറ്റഡ് ഇൻറലിജന്റ് റിമൈൻഡറുകൾ ലഭിക്കും. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ മറ്റ് ഓഫറുകളും പേടിഎം പ്രഖ്യാപിക്കാറുണ്ട്.

സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ട വിധം

  • പേടിഎം ഡൗൺലോഡ് ചെയ്ത് 'ബുക്ക് ഗ്യാസ് സിലിണ്ടർ' എന്ന ടാബ് തുറക്കുക

  • എച്ച്പി, ഇൻഡേൻ തുടങ്ങിയവയിൽ നിന്ന് ഗ്യാസ് കമ്പനി തിരഞ്ഞെടുക്കുക.

  • മൊബൈൽ നമ്പർ,എൽപിജി ഐഡി,ഉപഭോക്തൃ നമ്പർ എന്നിവ നൽകുക

  • തിരഞ്ഞെടുത്ത മാര്‍ഗം അനുസരിച്ച് പേയ്‌മെൻറ് പൂർത്തിയാക്കുക.

  • ഓഫറുകൾ ഉണ്ടെങ്കിൽ പ്രമോകോഡ് നൽകാം

  • അടുത്തുള്ള ഗ്യാസ് ഏജൻസി രജിസ്റ്റർ ചെയ്ത വിലാസത്തിൽ സിലിണ്ടർ എത്തിക്കും.

English Summary: Do this to get one month LPG cylinder for free

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds