1. Environment and Lifestyle

ഗ്യാസ് ഉപയോഗം കുറച്ച്‌ എൽപിജി സിലിണ്ടര്‍ ഉപയോഗവും അധിക പണച്ചെലവും കുറയ്ക്കാം

പാചക വാതക വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ദ്ധിക്കുന്ന എൽപിജി വില വര്‍ദ്ധന നേരിടാനുമുണ്ട് വഴികൾ. ഇടയ്ക്കിടെയുള്ള ഉയരുന്ന പാചക വാതക വില വര്‍ദ്ധന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. വനിതകളാണ് ഗാര്‍ഹികാവശ്യങ്ങൾക്കായി വീടുകളിൽ ഏറ്റവും കൂടുതൽ പാചക വാതകം ഉപയോഗിക്കുന്നത്.

Meera Sandeep
Reducing gas consumption can reduce LPG cylinder usage and additional costs
Reducing gas consumption can reduce LPG cylinder usage and additional costs

പാചക വാതക വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.  ഇടയ്ക്കിടെയുള്ള ഉയരുന്ന പാചക വാതക വില വര്‍ദ്ധന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ വര്‍ദ്ധിക്കുന്ന എൽപിജി വില വര്‍ദ്ധന നേരിടാനുമുണ്ട് വഴികൾ.

വനിതകളാണ് ഗാര്‍ഹികാവശ്യങ്ങൾക്കായി വീടുകളിൽ ഏറ്റവും കൂടുതൽ പാചക വാതകം ഉപയോഗിക്കുന്നത്. വില വര്‍ദ്ധനവിനെ വരുതിയിലാക്കാനും വീട്ടിലെ പാചക വാതക ഉപയോഗം കുറക്കാനുമുണ്ട് വഴികൾ. ഗ്യാസ് ഉപയോഗം പരമാവധി കുറയ്ക്കുന്നതിലൂടെ എൽപിജി സിലിണ്ടര്‍ ഉപയോഗവും അധിക പണച്ചെലവും കുറയ്ക്കാം. ഗ്യാസ് ഏജൻസികളുടെയും പെയ്മൻറ് കമ്പനികളുടെയും ഒക്കെ ഓഫറുകളും പ്രയോജനപ്പെടുത്തുന്നതും എൽപിജി വില വര്‍ദ്ധന നേരിടാൻ സഹായകരമാകും. എൽപിജിയിൽ  ചെലവാകുന്ന തുകയിൽ നിന്ന് ചെറിയൊരു തുക മിച്ചം പിടിക്കാനുള്ള വഴികൾ അറിയാം.

പാചക വാതക ഉപയോഗം കഴിവതും കുറക്കുന്നത് തന്നെയാണ് ഗ്യാസ് ലാഭിക്കുന്നതിനുള്ള എളുപ്പ വഴി. ഇതു വിചാരിച്ച് നിത്യേനയുള്ള പാചകം ഒഴിവാക്കാൻ ആകില്ലല്ലോ. പാചകത്തിന് ധാരാളം സമയം ആവശ്യമായി വരുന്ന വിഭവങ്ങൾ മറ്റു പാത്രങ്ങൾക്ക് പകരം പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തയ്യാറാക്കാം. അതുപോലെ മറ്റുപാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ അളവിലെ അടപ്പുകൾ കൊണ്ട് മൂടി വെക്കാം. പാചകത്തിന് എടുക്കുന്ന പദാര്‍ത്ഥങ്ങളുടെ അളവിന് ഏറ്റവും അനുയോജ്യമായ പാത്രങ്ങൾ തന്നെ വേണം ഗ്യാസ് സ്റ്റൗവിൽ പാചകത്തിന് വയ്ക്കാൻ.

ഗ്യാസ് സ്റ്റൗവിൻെറ ബര്‍ണറുകൾ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പാത്രത്തിൻെറ അടി കരിഞ്ഞു പിടിക്കുന്നതുൾപ്പെടെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം. ഇന്ധന ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കണം. സിലിണ്ടറിലെ ട്യൂബ് പരിശോധിച്ച് പഴയ ട്യൂബുകൾ ഒഴിവാക്കണം.അതുപോലെ തന്നെ പാചകം തുടങ്ങിക്കഴിയുമ്പോൾ വലിയ ഫ്ലെയിമിൽ നിന്ന് ഫ്ലെയിം കുറച്ച് വെക്കണം. ഫ്ലെയിം ആളിക്കത്തുന്നത് ഒഴിവാക്കണം. ഒപ്പം വെള്ളം തിളച്ചു തുടങ്ങുമ്പോൾ തന്നെ ഫ്ലെയിം താഴ്ത്താൻ ശ്രദ്ധിക്കണം. 

പാചകത്തിന് മുമ്പ് തന്നെ എല്ലാ സാധനങ്ങളും തയ്യാറാക്കി വയ്ക്കണം.   ഗ്യാസ് കത്തിച്ച് വെച്ച ശേഷം അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതും ഫ്ലെയിം വെറുതെ കത്തിക്കിടക്കുന്നതും ഒക്കെ ഒഴിവാക്കാം. ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ പോലും ഗ്യാസ് ഉപയോഗം കുറയ്ക്കും.

ശിതീകരിച്ച ഭക്ഷണം പാകം ചെയ്യും മുമ്പ് റൂം താപനിലയിൽ അവ അൽപ്പ നേരം വെച്ച് തണുപ്പ് വിട്ട ശേഷം പാകം ചെയ്യാൻ ശ്രദ്ധിക്കാം. നേരിട്ട് പാകം ചെയ്യുന്നത് വളരെയധികം ഇന്ധന നഷ്ടം ഉണ്ടാക്കും. അതുപോലെ പലര്‍ക്കായി പലതവണയായുള്ള പാചകങ്ങളും ഒഴിവാക്കാം. തര്‍മോ ഫ്ലാസ്കുകളിലും ഇൻസുലേറ്റഡ് കണ്ടെയ്നറുകളിലും ഭക്ഷണം സൂക്ഷിക്കുന്നത് ചൂടുവിടാതിരിക്കാൻ സഹായകരമാകും. വീണ്ടും വീണ്ടും ചൂടാക്കേണ്ടതായും വരില്ല. പാചക വാതകം ലാഭിക്കാൻ മറ്റൊരു മാര്‍ഗം ബയോഗ്യാസ് ആണ്.

വീട്ടിൽ ചെറിയൊരു ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കാൻ ആയാൽ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനൊപ്പം പാചകവാതകവും ലാഭിക്കാൻ സഹായകരമാകും. ജൈവവാതകത്തിൽ ഏകദേശം 60 ശതമാനം മീഥൈയിൻ ആണ് അടങ്ങിയിരിക്കുന്നത്. ∙

ഗ്യാസ് സിലിണ്ടറുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ പെയ്മെൻറ് കമ്പനികൾ ഉൾപ്പെടെ ക്യാഷ്ബാക്ക് നൽകാറുണ്ട്. പേടിഎം തുടക്കത്തിൽ എൽപിജി ഉപഭോക്താക്കൾക്ക് ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. കമ്പനികളും നേരിട്ട് ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഏതാനും മാസങ്ങൾക്കു മുമ്പ് ഗ്യാസ് സിലിണ്ടര്‍ ബുക്കിങ്ങിന് 800 രൂപ വരെ ക്യാഷ് ബാക്ക് പേടിഎം പ്രഖ്യാപിച്ചിരുന്നു. ഒരു സിലിണ്ടര്‍ അധികം ബുക്ക് ചെയ്യാൻ പെയ്മെൻറ് പ്ലാറ്റ്‍ഫോം ഉപയോഗിക്കുന്ന ചിലര്‍ക്ക് ഓഫര്‍ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. സുരക്ഷിതമായ മണീ വാലറ്റുകൾ ഉപയോഗിച്ച് ഓൺലൈനായി എൽപിജി സിലിണ്ടര്‍ ബുക്ക് ചെയ്യാം.

English Summary: Reducing gas consumption can reduce LPG cylinder usage and additional costs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds