1. News

കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍; ക്രോപ്പ് ഡോക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ക്രോപ്പ് ഡോക്ടര്‍ പദ്ധതി തൊണ്ടാര്‍നാട് കൃഷിഭവനില്‍ ആരംഭിച്ചു. 2022 - 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കര്‍ഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നല്‍കി നിര്‍വഹിച്ചു.

Meera Sandeep
കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍; ക്രോപ്പ് ഡോക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വിളകള്‍ക്കും ഇനി ഡോക്ടര്‍; ക്രോപ്പ് ഡോക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

വയനാട്: ക്രോപ്പ് ഡോക്ടര്‍ പദ്ധതി തൊണ്ടാര്‍നാട് കൃഷിഭവനില്‍ ആരംഭിച്ചു. 2022 - 23 ജനകീയാസൂത്രണ പദ്ധതിയിലും സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി കര്‍ഷകനായ മാത്യു തുമ്പശ്ശേരിക്ക് മരുന്ന് നല്‍കി നിര്‍വഹിച്ചു.

കാര്‍ഷിക വിളകളില്‍ രോഗകീട പ്രശ്നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ കൃഷിഭവനില്‍ നേരിട്ട് വന്ന് പരിശോധിച്ച് മരുന്ന് നല്‍കുന്ന പദ്ധതിയാണ് ക്രോപ്പ് ഡോക്ടര്‍ പദ്ധതി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഹോസ്പിറ്റലുകളില്‍ നിന്നും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്നത് പോലെ കൃഷിഭവനില്‍ നിന്നും മരുന്ന് നല്‍കുന്ന ക്രോപ്പ് ഡോക്ടര്‍ പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസമാകും.

ബന്ധപ്പെട്ട വാർത്തകൾ: ഡിജിറ്റൽ വിള സർവേ ആരംഭിക്കാൻ 6 സംസ്ഥാനങ്ങളുമായി കേന്ദ്രം കരാർ ഒപ്പിട്ടു

ആഴ്ച്ചയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും പരിശോധന ലഭ്യമാകുക. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി കൃഷിഭവനില്‍ തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ആമിന സത്താര്‍, കുസുമം, കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Crop Doctor Project started at Thondarnad Krishi Bhavan. The Crop Doctor scheme was launched as part of the 2022-23 Janakiya Sutra and Smart Krishi Bhavan scheme. Thondarnad gram panchayat president Ambika Shaji inaugurated the project by giving medicine to farmer Mathew Thumpassery.

The Crop Doctor scheme is a scheme where farmers who are facing pest problems in agricultural crops come directly to Krishi Bhavan and are given medicine. The crop doctor scheme will provide relief to the farmers by providing medicines from allopathic, ayurvedic and homeo hospitals as well as medicines from Krishi Bhavan.

English Summary: Doctor for agri crops too; Crop Doctor project inaugurated

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds