1. News

കൃഷിഭവൻ നൽകുന്ന സേവനങ്ങൾ എന്തെല്ലാം? കൃഷി ഓഫീസർ പറയുന്നു

"കൃഷി വകുപ്പ് പദ്ധതികളൊന്നും ഞങ്ങൾ അറിയുന്നില്ല", "ആനൂകൂല്യങ്ങൾ ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് മാത്രം ലഭിക്കുന്നു", "ഈ രണ്ടോ മൂന്നോ തൈ വാങ്ങാൻ ഞങ്ങൾ എന്തിന് അപേക്ഷ നൽകണം" എന്നൊക്കെ. പൊതുവെ സർക്കാർ ഓഫീസുകളിൽ നിന്ന് ഒരു കാര്യം സാധിക്കണമെങ്കിൽ ഒന്നിലധികം തവണ കയറി ഇറങ്ങേണ്ടി വരുമെന്നതും ജനമനസ്സുകളിൽ പതിഞ്ഞു പോയ ഒരു പൊതു ധാരണയാണ്.

K B Bainda
എല്ലാ കൃഷി ഭവനുകളിലും കാർഷിക വികസന സമിതി എന്ന ജനപ്രതിനിധികളും കർഷക പ്രതിനിധികളും അടങ്ങുന്ന കൂട്ടായ്മ ഉണ്ട്.
എല്ലാ കൃഷി ഭവനുകളിലും കാർഷിക വികസന സമിതി എന്ന ജനപ്രതിനിധികളും കർഷക പ്രതിനിധികളും അടങ്ങുന്ന കൂട്ടായ്മ ഉണ്ട്.

കൃഷിഭവനിൽ വരുന്ന കർഷകർ സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ചില പരാതികളാണ് "കൃഷി വകുപ്പ് പദ്ധതികളൊന്നും ഞങ്ങൾ അറിയുന്നില്ല", "ആനൂകൂല്യങ്ങൾ ഒക്കെ ഒരു വിഭാഗം ആൾക്കാർക്ക് മാത്രം ലഭിക്കുന്നു", "ഈ രണ്ടോ മൂന്നോ തൈ വാങ്ങാൻ ഞങ്ങൾ എന്തിന് അപേക്ഷ നൽകണം" എന്നൊക്കെ. പൊതുവെ സർക്കാർ ഓഫീസുകളിൽ നിന്ന് ഒരു കാര്യം സാധിക്കണമെങ്കിൽ ഒന്നിലധികം തവണ കയറി ഇറങ്ങേണ്ടി വരുമെന്നതും ജനമനസ്സുകളിൽ പതിഞ്ഞു പോയ ഒരു പൊതു ധാരണയാണ്.

എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങളൊക്കെ മാറി മറിയുകയാണ്. മിക്ക സർക്കാർ ഓഫീസുകളിലും സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ ആവുകയാണ്. കൃഷിഭവൻ സേവനങ്ങളും അധികം വൈകാതെ തന്നെ ഓൺലൈൻ ആകുന്ന സാഹചര്യം ഉണ്ടാവും. കൃഷിഭവനിൽ നിന്നും നിലവിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് എല്ലാ കർഷകരും www.aims.kerala.gov.in എന്ന പോർട്ടലിൽ കർഷക രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ കർഷകർക്ക് സ്വന്തമായോ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

കൃഷി വകുപ്പ് പദ്ധതികൾ കർഷകരിലേക്ക് സമയബന്ധിതമായി എത്തിക്കാൻ പലവിധ മാർഗ്ഗങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ട്. എല്ലാ കൃഷി ഭവനുകളിലും കാർഷിക വികസന സമിതി എന്ന ജനപ്രതിനിധികളും കർഷക പ്രതിനിധികളും അടങ്ങുന്ന കൂട്ടായ്മ ഉണ്ട്. മാസത്തിൽ ഒന്ന് വീതം യോഗം ചേരുന്ന കാർഷിക വികസന സമിതിയിൽ കൃഷി വകുപ്പ് പദ്ധതികൾ സംബന്ധിച്ച് വിശദമായി തന്നെ ചർച്ച ചെയ്യാറുണ്ട്.

കൃഷി വകുപ്പ് പദ്ധതികൾ സംബന്ധിച്ച് 'കേരളകർഷകൻ' മാസികയിലും വാർത്താ മാധ്യമങ്ങളിലും അറിയിപ്പും വാർത്തകളും നൽകുന്നുണ്ട്. പ്രാദേശിക തലത്തിൽ ഓരോ പദ്ധതികൾ സംബന്ധിച്ചും പത്ര വാർത്ത നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടിയും പ്രധാനപ്പെട്ട വിവരങ്ങൾ ഒക്കെ അത്തരത്തിൽ അറിയിക്കാനും ശ്രമിക്കുന്നു.

കൃഷി വകുപ്പ് പദ്ധതികൾ കർഷകരിലേക്ക് സമയബന്ധിതമായി എത്തിക്കാൻ പലവിധ മാർഗ്ഗങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ട്. എല്ലാ കൃഷി ഭവനുകളിലും കാർഷിക വികസന സമിതി എന്ന ജനപ്രതിനിധികളും കർഷക പ്രതിനിധികളും അടങ്ങുന്ന കൂട്ടായ്മ ഉണ്ട്. മാസത്തിൽ ഒന്ന് വീതം യോഗം ചേരുന്ന കാർഷിക വികസന സമിതിയിൽ കൃഷി വകുപ്പ് പദ്ധതികൾ സംബന്ധിച്ച് വിശദമായി തന്നെ ചർച്ച ചെയ്യാറുണ്ട്.

കൃഷി വകുപ്പ് പദ്ധതികൾ സംബന്ധിച്ച് 'കേരളകർഷകൻ' മാസികയിലും വാർത്താ മാധ്യമങ്ങളിലും അറിയിപ്പും വാർത്തകളും നൽകുന്നുണ്ട്. പ്രാദേശിക തലത്തിൽ ഓരോ പദ്ധതികൾ സംബന്ധിച്ചും പത്ര വാർത്ത നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കൂടിയും പ്രധാനപ്പെട്ട വിവരങ്ങൾ ഒക്കെ അത്തരത്തിൽ അറിയിക്കാനും ശ്രമിക്കുന്നു.

കൃഷിഭവനിൽ നിന്ന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അർഹരായ കർഷകർക്ക് തന്നെ ലഭിക്കണം എന്ന് തന്നെയാണ് കൃഷി വകുപ്പ് വിഭാവനം ചെയ്യുന്നത്. ജനാധിപത്യമായ രീതിയിലും, അർഹതാ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ ഏതൊരു ആൾക്കും ആനുകൂല്യങ്ങൾ നല്കാറുള്ളൂ. അല്ലാത്ത തരത്തിലുള്ള പരാതികൾ കർഷകർക്ക് ഉള്ള പക്ഷം അത് ഉദ്യോഗസ്ഥരുടെ/ജന പ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തുകയും കൃത്യമായ വേദികളിൽ ഉന്നയിക്കപ്പെടുകയും വേണം. തീർച്ചയായും പരിഹാരങ്ങൾ ഉണ്ടാവും. കൂടാതെ ജനകീയാസൂത്രണ പദ്ധതികൾ വഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്‌ വാർഡ്‌ തല ഗ്രാമസഭകളിൽ വാർഡ്‌ അംഗവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുകയും ഗുണഭോക്തൃ ലിസ്റ്റിൽ പേര്‌ വന്നിട്ടുണ്ട്‌ എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.

മൂന്നാമതായി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കുന്ന കാര്യം. കൃഷിഭവനിൽ വരുന്ന ഓരോ സാധനങ്ങൾക്കും, വിതരണം ചെയ്യപ്പെടുന്നവയ്ക്കും എല്ലാം കൃത്യമായ കണക്ക് ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഔദ്യോഗികമായ കണക്കു പരിശോധന എല്ലാ കൃഷിഭവനിലും വാർഷികാടിസ്ഥാനത്തിൽ നടത്തപ്പെടുന്നുമുണ്ട്. രേഖകളില്ലാത്ത കണക്കുകൾ ഉദ്യോഗസ്ഥന്റെ ബാധ്യതയായി നിശ്ചയിക്കപ്പെടും എന്നുള്ളതിനാൽ ഒരു തെങ്ങിൻ തൈ പോലും രേഖകളില്ലാതെ വിതരണം ചെയ്യുവാൻ സാധിക്കുകയുയില്ല എന്ന വിവരം കർഷകർ മനസ്സിലാക്കേണ്ടതുണ്ട്. തെങ്ങിൻ തൈയുടെ ഉദാഹരണം പറയാൻ കാര്യം "അപേക്ഷയും രേഖകളും ഒക്കെ തരണം എന്നുണ്ടെങ്കി എനിക്ക് നിങ്ങടെ തെങ്ങുംതൈ വേണ്ട" എന്ന് പറഞ്ഞ് പരിഭവിച്ച് പോയ ഒരു കർഷകനെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ടാണ്. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റുകയില്ല. കൃഷിഭവനിൽ യാതൊരു രേഖയുമില്ലാതെയാണ് വന്നത്. അപേക്ഷ സമർപ്പിക്കണമെങ്കിൽ കിലോമീറ്ററുകളോളം തിരിച്ച് വീട്ടിൽ പോയി എല്ലാ രേഖകളും എടുത്ത് മടങ്ങി വരണം. അപ്പോൾ തന്നെ ഒരു തെങ്ങിൻ തൈ വാങ്ങാൻ നടപ്പ് രണ്ടാകും.

ഇത്തരമൊരു സാഹചര്യം എങ്ങനെ ഒഴിവാക്കാം..?? കൃഷിഭവനോ, മറ്റേതൊരു സർക്കാർ ഓഫീസോ ആകട്ടെ..നിങ്ങൾ ഒരാവശ്യത്തിനായി പോകുമ്പോൾ തിരിച്ചറിയൽ രേഖകളുടെയും, റേഷൻ കാർഡിന്റെയും, ബാങ്ക് പാസ്സ്‌ബുക്കിന്റെയും, തന്നാണ്ട് കരമടച്ച രസീതിന്റെയും (സാക്ഷ്യപ്പെടുത്തിയ) പകർപ്പ്, ഏതാവശ്യത്തിനാണോ പോകുന്നത് ആയതിന്റെ അപേക്ഷ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമായും കയ്യിൽ കരുതുക. എന്തൊക്കെയാണ് വേണ്ടത് എന്നറിയില്ല എങ്കിൽ ഓഫീസിൽ മുൻകൂട്ടി തന്നെ വിളിച്ച് അന്വേഷിക്കുകയും ചെയ്യാമല്ലോ.

ഇത്തരത്തിൽ കർഷകരും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ യാതൊരു പരാതികളുമില്ലാതെ സുഗമമായി പദ്ധതികൾ നടപ്പിലാക്കുവാനും കാർഷിക ഉന്നതിയിലേക്ക് എത്തിച്ചേരുവാനും നമുക്ക് കഴിയും എന്നത് അവിതർക്കമായി പറയാൻ സാധിക്കും.

കൃഷി ഓഫീസർ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൊല്ലം ജില്ലയിൽ കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍

English Summary: What are the services provided by Krishi Bhavan? Says the agriculture officer

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds