News

ആ​ൽ​മ​രത്തെ ചി​ത​ലാ​ക്ര​മ​ണ​ത്തി​ൽ നി​ന്നും  ര​ക്ഷി​ക്കാ​ൻ ഡ്രി​പ്പ് 

എഴുന്നൂറു വർഷം പഴക്കമുക്കമുള്ള  ആൽമരത്തെ ചിതലാക്രമണത്തിൽ  നിന്നും ര​ക്ഷി​ക്കു​വാ​ൻ ഡ്രി​പ്പി​ൽ കൂ​ടി മ​രു​ന്ന്. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ൽ​മ​ര​മെ​ന്ന ബ​ഹു​മ​തി കി​ട്ടി​യ ഈ ആൽമരം തെ​ലു​ങ്കാ​ന​യി​ലെ മെ​ഹ്ബൂ​ബ് ന​ഗ​ർ ജി​ല്ല​യി​ലാ​ണ്. ഇതിൻ്റെ  ശാ​ഖ​ക​ളി​ലൊ​ന്നി​ൽ ചി​ത​ൽ പി​ടി​ച്ച​താ​ണ് ആ​ൽ മ​ര​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ ഉണ്ടാവാൻ കാരണം.

തു​ട​ർ​ന്ന് കീ​ട​നാ​ശി​നി​ക​ൾ ഡ്രി​പ്പി​ൽ കൂ​ടി മ​ര​ത്തി​ലേ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.ഈ ​മ​രം മൂ​ന്ന് ഏ​ക്ക​റു​ക​ളി​ലാ​യാ​ണ് വ്യാപിച്ചു കിടക്കുന്നത്. ധാ​രാ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​വി​ടം ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മു​ത​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. 
മ​ര​ത്തി​ന്‍റെ ത​ടി​യി​ലേ​ക്ക് ഡ്രി​പ്പ് കു​ത്തി​വെ​ച്ചാ​ണ് കീ​ട​നാ​ശി​നി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​രു​ന്ന് ഫ​ലി​ച്ചെ​ന്നും മ​ര​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ മാ​റി​വ​രു​ക​യാ​ണ് . ഉ​ട​ൻ ത​ന്നെ ഇ​വി​ടം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കു​മെ​ന്നും എ​ന്നാ​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ നി​ന്നു​മാ​ത്ര​മെ മ​രം കാ​ണു​വാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ .

English Summary: drip for banyan tree

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox