News

മഞ്ചിനീല്‍" ലോകത്തേറ്റവും വിഷമുള്ള സസ്യം!

"മഞ്ചിനീല്‍" എന്ന വൃക്ഷത്തെ  ഭൂമിയിലെ ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നു .ബീച്ച് ആപ്പിൾ  എന്നും ഇതിന്  പേരുണ്ട്  കരീബിയയിലും അമേരിക്കയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത് .മരങ്ങളുടെ  രാജാവെന്ന അറിയപ്പെടുന്ന  ഈ മരം മുഴുവൻ വിഷമാണ്. ഇതിലടങ്ങിയിരിക്കുന്ന പല വിഷങ്ങളേയും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽനിന്ന് ഒലിച്ചുവരുന്ന  വെളുത്ത പാലുപോലുള്ള ദ്രാവകം അലർജിക്കും,  ചൊറിച്ചിലിനും കാരണമാകുന്നു. മഴയത്ത് ഈ മരത്തിൻ്റെ  ഒരുതുള്ളി പാൽ ദേഹത്തുവീണാൽ പോലും തൊലി തടിച്ചുവീർക്കും.

ഇതിൻ്റെ പാലിന്  കാറിൻ്റെ പെയിന്റിനെപ്പോലും ദ്രവിപ്പിക്കാൻ ശേഷിയുണ്ട് . ഈ മരം കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണിലെത്തിയാൽ കണ്ണിൻ്റെ  കാഴ്ചയെ ബാധിക്കും . വിഷമയമാണ് ഇതിൻ്റെ  കായ .ഇത് തിന്നാൽ മരണംവരെ സംഭവിക്കും . ഇവ നിൽക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ പലയിടത്തും മരത്തിൽ അടയാളങ്ങൾ ഇട്ടുവയ്ക്കാറുണ്ട്. പക്ഷികൾക്കും ,മൃഗങ്ങൾക്കും ഈ മരം വിഷമാണെങ്കിലും  ഒരിനം ഇഗ്വാനകൾ ഇവയുടെ പഴങ്ങൾ തിന്നുകയും മരത്തിൽ താമസിക്കുകയും ചെയ്യാറുണ്ട്. 
എന്നാൽ "മഞ്ചിനീല്‍" വൃക്ഷങ്ങൾ കൊണ്ട്  ഉപയോഗവുമുണ്ട് . ഇവ വരിയായി നട്ടാൽ മണ്ണൊലിപ്പ് കുറയ്ക്കും.ഇതിൻ്റെ തടി വിവിധ ഗൃഹോപകരണങ്ങള്‍ പണിയാനും  ഉപയോഗിക്കുന്നു .

English Summary: machineel poisonous tree

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine