അന്തരീക്ഷ മലിനീകരണം അരിയുടെ പോഷകം കുറയ്ക്കുന്നു

Wednesday, 04 July 2018 01:56 PM By KJ KERALA STAFF
അന്തരീക്ഷത്തില്‍  കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നത് അന്തരീക്ഷ മലിനീകരണം മാത്രമല്ല വിളകളുടെ പോഷകമൂല്യവും  കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തോത് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് അരിയുടെ പോഷകഗുണം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍
 
ലോകത്തു ഏറ്റവുംകൂടുതല്‍ ആളുകളുടെ പ്രധാന ഭക്ഷണമായ അരിയുടെ പോഷണം കുറയുന്നത് കോടിക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പഠനം  വിലയിരുത്തുന്നു . ഇത് ഏറ്റവും അധികം ബാധിക്കുക ബംഗ്ലാദേശ്, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളെ ആയിരിക്കും. ലോകത്ത് ഏകദേശം 200 കോടി ജനങ്ങളുടെ മുഖ്യ ആഹാരമാണ് അരി. 'സയന്‍സ് അഡ്വാന്‍സെസ്' എന്ന ശാസ്ത്ര മാസികയിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .
 
ഹരിതഗൃഹ വാതകങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യ കാരണം.കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഒരു പ്രധാന ഹരിത വാതകമാണ് .നെല്ലും മറ്റ് വിളകളും ഹരിതഗൃഹ വാതകങ്ങള്‍ കൂടുതല്‍ അടങ്ങിയ അന്തരീക്ഷത്തില്‍ വളര്‍ന്നാല്‍ അവയുടെ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും  നഷ്ടപ്പെടുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍  മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ആപത്താകുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചറും, ഗവേഷക സംഘത്തിലെ അംഗവുമായ ക്രിസ്റ്റി എബി പറഞ്ഞു.2010 മുതല്‍  2014 വരെയുള്ള കാലയളവില്‍ ജപ്പാന്‍ ,ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ പതിനെട്ടിനം നെല്ല് പഠനത്തിന് വിധേയമാക്കിയിരുന്നു.

CommentsMore from Krishi Jagran

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെ സഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

December 18, 2018

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും , ചത്തീസ്ഗഡിലെയും മുഖ്യമന്ത്രിമാർ

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും  , ചത്തീസ്ഗഡിലെയും  മുഖ്യമന്ത്രിമാർ  അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്.

December 18, 2018

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു സപ്ലൈകോ ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് ഉയരുന്നു. വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം.

December 18, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.