സൗജന്യ കാർഷിക സെമിനാർ വ്യാഴാഴ്ച

Wednesday, 04 July 2018 01:57 PM By KJ KERALA STAFF

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ  ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന് നടത്തുന്ന സൗജന്യ കാർഷിക സെമിനാറിൽ പങ്കെടുക്കാൻ   കർഷകർക്ക് രജിസ്റ്റർ ചെയ്യാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ,കൃഷി ജാഗരൺ കിസാൻ ക്ലബ്ബ്, അഗ്രികൾച്ചർ വേൾഡ് കാർഷിക മാസിക , അബ് ടെക് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ .വ്യാഴാഴ്ച രാവിലെ പത്ത് മണി മുതൽ  ഒരു മണി വരെ മാനന്തവാടി എരുമത്തെരുവിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിലാണ് സെമിനാർ.  

ഫലവർഗ്ഗ വിളകളിലെ ഭാവി പ്രതീക്ഷകൾ എന്ന വിഷയത്തിൽ  കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ (ഹോർട്ടി കൾച്ചർ ) ഡോ: എസ്. സിമിയും കാർഷിക മേഖലയിലെ ഓൺലൈൻ സംവിധാനങ്ങൾ എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബുവും ക്ലാസ്സെടുക്കും. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി  ഡയറക്ടർ ഫാ: പോൾ കൂട്ടാലയുടെ അധ്യക്ഷതയിൽ  വികാസ് പീഡിയ നാഷണൽ പ്രൊജക്ട് ഓഫീസർ എം. ജഗദീഷ്  സെമിനാർ ഉദ്ഘാടനം ചെയ്യും.  രജിസ്ട്രേഷന് 04935 240314, 7356166881 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

CommentsMore from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.