കാർഷിക മേഖലയുടെ വികസനത്തിന് പുതിയ ചുവടുവെപ്പ്

Saturday, 14 July 2018 01:23 PM By KJ KERALA STAFF

സംസ്ഥാനത്ത്‌ സംയോചിത സഹകരണ കൃഷി വികസന പദ്ധതിയുടെ കീഴിൽ വരുന്ന 2000 കർഷക സംഘങ്ങൾക്ക് 100.42 കോടി രൂപയുടെ സഹായം നൽകുമെന്ന് തമിഴ്‌നാട് കാർഷിക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ആര്‍. ദൊരൈ കണ്ണ് പറഞ്ഞു.കോയമ്പത്തൂരിൽ നടക്കുന്ന കൊഡീസിയ അഗ്രി ഇൻഡക്സ് വ്യാപാര മേളയുടെ വേദിയിലാണ് ഈ പ്രഖ്യാപനം നടത്തിയത് .2017 -18 കാലയളവിൽ 98.4 കോടി രൂപ 1,985 കർഷക സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

Krishijagran team  at codissia
2017-18ൽ 6,034 കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനായി 38.60 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചിരുന്നു .2018-2019ൽ ഇത് 144 കോടി രൂപയായി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഫസൽ ഭീമ യോജന പ്രകാരം നഗരത്തിൽ താമസിക്കുന്നവർക്ക് ടെറസ്സില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കിയിരുന്നു.സംസ്ഥാന സർക്കാർ കർഷകർക്കായി.3,450 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കിയിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യാപാര മേളകളിലൊന്നായ കൊഡിസിയ അഗ്രി ഇന്ഡക്സിൻറെ 18- മത് പതിപ്പിന് ഇന്നലെ കോയമ്പത്തൂരിൽ തുടക്കമായി. കോയമ്പത്തൂർ കൊഡിസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ സംഘടിപ്പിച്ചിരിക്കുന്ന മേള ജൂലൈ 16 വരെയാണ് .കാർഷിക മേഖലയിലെ നൂതന പ്രവണതകളെ പരിചയപ്പെടുത്തുന്ന കൊടിസിയയുടെ പ്രധാന ആകർഷണം. ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് ഇത്തവണ മേളയിൽ പ്രതീക്ഷിക്കുന്നത്. ഓരോ ഹാളുകളിലും കാർഷികമേഖയിലെ വിവിധതരം ഉപകരണങ്ങളും, കൃഷിരീതികളും പരിചയപ്പെടുത്തുന്ന തത്സമയ പ്രദർശനങ്ങളുണ്ടാകും .

CommentsMore from Krishi Jagran

അറിയിപ്പുകൾ

അറിയിപ്പുകൾ പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എ…

December 15, 2018

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു

പുഞ്ചക്കുഴി തോടിന് ശാപമോക്ഷമാകുന്നു കൊച്ചി: പുഞ്ചക്കുഴി തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി ' നാട്ടുകാരുടെ നാളുകളായുള്ള ആവശ്യം സഫലമാകുന്നു. ഇനി കൃഷിക്കാവശ്യ മായ വെള്ളം ലഭിക്കുമെന്നതിനാൽ കർഷകർക്കും ആശ്വാസമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്…

December 15, 2018

പ്രളയദുരന്തം ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും

പ്രളയദുരന്തം ബാധിച്ച  കര്‍ഷകര്‍ക്ക് പലിശ ഇളവ് നൽകും ളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയ…

December 15, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.