Updated on: 1 March, 2024 11:57 PM IST
കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ നാളികേര വികസന ബോർഡിൻറെ എക്‌സ്‌പോർട്ട് എക്‌സലൻസ് ദേശീയ അവാർഡുകൾ വിതരണം ചെയ്‌തു

തിരുവനന്തപുരം:  ശ്രീമതി. ശോഭ കരന്ദ്‌ലാജെ, കേന്ദ്ര കൃഷി കർഷകക്ഷേമ വകുപ്പ് സഹമന്ത്രി 2024 ഫെബ്രുവരി 29ന് ബാംഗ്ലൂരിലെ എൻഐഐഎൻപി ഓഡിറ്റോറിയത്തിൽ നാളികേരത്തിന്റെ കയറ്റുമതി മികവിനുള്ള ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേര മേഖലയിൽ സാങ്കേതികവിദ്യ/വിപണന ശേഷി മെച്ചപ്പെടുത്തുന്നതോടൊപ്പം നൂതനമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനായി യുവതലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി അവാർഡ് ദാന വേളയിൽ പറഞ്ഞു. നാളികേരത്തിലെ മികച്ച നേട്ടം കൈവരിച്ചവരെ അവർ അഭിനന്ദിക്കുകയും കയറ്റുമതി പ്രകടനത്തിലെ മികവിനുള്ള ദേശീയ അവാർഡുകൾ വിതരണം ചെയ്യുന്ന ബോർഡിൻ്റെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്‌തു.

കർഷകർക്കുള്ള കേന്ദ്ര സർക്കാർ പിന്തുണയെക്കുറിച്ച് പരാമർശിക്കവേ, സംസ്ഥാന ഹോർട്ടികൾച്ചർ/കൃഷി വകുപ്പുകളിൽ നിന്നുള്ള സബ്‌സിഡികൾ, കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട്, രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങിയവ കർഷകരുടെയും നാളികേര മേഖലയുടേയും പ്രയോജനത്തിനായി കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന് അവർ ചൂണ്ടി ക്കാട്ടി ഹോർട്ടികൾച്ചർ/കൃഷി വകുപ്പുകൾ നിലവിൽ വ്യാവസായിക വകുപ്പുകൾ വഴിയാണ് കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ അവർ കാർഷിക ഉൽപന്നങ്ങളെക്കാൾ വ്യാവസായിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൃഷി/ഹോർട്ടികൾച്ചർ ഉൽപന്നങ്ങൾ കയറ്റുമതി മെച്ചപ്പെടുത്തുന്നതിന്, പ്രത്യേക സെൽ ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനങ്ങ ളായ അഡ (APEDA), ഡിജിഎഫ്‌ടിയുമായി (DGFT) ചേർന്ന് (പ്രവർത്തിക്കാൻ മന്ത്രി സംസ്ഥാന/കൃഷി/ഹോർട്ടികൾച്ചർ വകുപ്പുകളോട് അഭ്യർത്ഥിച്ചു. 

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ആവശ്യമായ ഉൽപ്പന്നങ്ങളുടെ പട്ടിക അപെഡയുടെ കൈയ്യിലുണ്ട്. അതനുസരിച്ച് സംസ്ഥാന/കൃഷി/ഹോർട്ടികൾച്ചർ വകുപ്പുകൾക്ക് ഓരോ രാജ്യത്തു നിന്നുമുള്ള ആവശ്യകതകൾ തിരിച്ചറിയാനും ബന്ധപ്പെട്ട സംസ്ഥാനത്ത് നിന്ന് ആവശ്യമായ കാർഷിക ഉൽപ്പന്നങ്ങളുടെ ചരക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കഴിയും. നൂതന സാങ്കേതികവിദ്യയിലൂടെ മൂല്യവർദ്ധനവിനും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനും പുതിയ വഴികൾ തുറക്കുന്നു. കേരോൽപ്പന്നങ്ങളുടെ മൂല്യവർധനവ് പ്രോത്സാഹിപ്പിച്ച് കർഷകൻ വരുമാനം ഇരട്ടിയാക്കണം. യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങളിലെ സസ്യാഹാര സമ്പ്രദായത്തിൽ സോയ പാലിനേക്കാൾ തേങ്ങാപ്പാൽ കൂടുതലായി ഉപയോഗിക്കാനാണ് അവർ താൽപര്യപ്പെടുന്നത് ഇത്തരം വിപണികൾ കണ്ടെത്താനാണ് നാം ശ്രമിക്കേണ്ടത്.

2009 മുതൽ നാളികേര വികസന ബോർഡ് എക്‌‌സ്പോർട്ട് പ്രൊമോഷൻ കൗൺസിലായും (ഇപിസി) പ്രവർത്തിക്കുന്നുവെന്ന് ബോർഡിൻ്റെ സിഇഒയും ഹോർട്ടികൾച്ചർ കമ്മീഷണറുമായ ഡോ. പ്രഭാത് കുമാർപറഞ്ഞു. 2022 - 23 വർഷത്തിൽ കയറ്റുമതി ചെയ്ത നാളികേര ഉൽപ്പന്നങ്ങളുടെ ആകെ മൂല്യം 3554.23 കോടി രൂപയിൽ എത്തി. ഉൽപ്പാദനം, ഉൽപ്പാദനക്ഷമത, മുഖ്യവർദ്ധന, വിപണനം, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിൽ ബോർഡ് നിർണായക പങ്ക് വഹിക്കുന്നു.

സിപിസി.ആർ.ഐ ഡയറക്‌ടറും സി.ഡി.ബി വൈസ് ചെയർമാനുമായ ഡോ. കെ. ബി. ഹെബ്ബാർ അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും സി.പി.സി.ആർ.ഐ.യും നാളികേര വികസന ബോർഡും നൽകുന്ന സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നാളികേര മേഖലയുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ തെങ്ങ് പ്രതീക്ഷ നൽകുന്ന വിളയാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ പ്രതിരോധം, കാർബൺ സെക്വസ്ട്രേഷൻ എന്നിവയിൽ moo കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ നാല് വർഷത്തെ അവാർഡ് സ്‌ക്കിമിൽ, സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഓരോ വിഭാഗത്തിലും മൂന്ന് അവാർഡുകൾ അടങ്ങുന്ന 12 വിഭാഗങ്ങൾ ഉൾപ്പെടുന്നു.  2019 - 20 മുതൽ  2022 23  വരെയുള്ള കാലയളവിൽ നാളികേര കയറ്റുമതിയുടെ വിവിധ തലങ്ങളിലുള്ള മികവ് അംഗീകരിച്ചുകൊണ്ട് മൊത്തം 32 അവാർഡുകൾ വിതരണം ചെയ്തു‌. സ്വർണം, വെള്ളി, വെങ്കലം ജേതാക്കൾക്ക് യഥാക്രമം 100000, 75000, 50000 രൂപയും മെമന്റോയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

കർണ്ണാടക സർക്കാർ ഹോർട്ടികൾച്ചർ ഡയറക്ടർ ശ്രീ രമേഷ് ഡി.എസ്. ഐ.എ.എസ്, ബാംഗ്ലൂരിലെ എൻ.ഐ.എ.എൻ.പി ഡയറക്ടർ ഡോ. എൻ.കെ.എസ്. ഗൗഡ എന്നിവർ ചടങ്ങിൽ വിശിഷ്ഠാതിഥികളായിരുന്നു. നാളികേര വികസന ബോർഡ് മുഖ്യ നാളികേര വികസന ഓഫീസർ ഡോ ഹനുമന്ത ഗൗഡ സ്വാഗതവും, ഡയറക്ടർ ശ്രീമതി. ദീപ്തി നായർ നന്ദിയും പ്രകാശിപ്പിച്ചു.

English Summary: Export Exce National Awards by union minister Shobha Karandlaje Coconut Dev Board
Published on: 01 March 2024, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now