1. News

ചക്കയുടെ ഉല്പാദനം കുറഞ്ഞത് വില കൂടിയത് കർഷകർക്ക് അനുഗ്രഹവും വ്യാപാരികൾക്ക് നഷ്ടവുമായി

ചക്കയുടെ ഉല്പാദനം കുറഞ്ഞതിനാൽ ഇത്തവണ ചക്ക കയറ്റിയ വണ്ടി അന്യനാട്ടിലേയ്ക്ക് പോകുന്ന കാഴ്ച കിഴക്കൻ ദേശങ്ങളിൽ കുറവാണ്.

K B Bainda
jackfruit
ചക്കയുടെ ഉല്പാദനം കുറഞ്ഞതിനാൽ ഇത്തവണ ചക്ക കയറ്റിയ വണ്ടി അന്യനാട്ടിലേയ്ക്ക് പോകുന്ന കാഴ്ച കിഴക്കൻ ദേശങ്ങളിൽ കുറവാണ്. ഉല്പാദനം കുറഞ്ഞതിനാൽ വില കൂടിയത് കർഷകർക്ക് അനുഗ്രഹവും വ്യാപാരികൾക്ക് നഷ്ടവുമായി.

കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റോ ഇത്തവണ മിക്കയിടങ്ങളിലും ചക്ക വിളവ് വളരെ കുറവാണ്. കഴിഞ്ഞ വർഷം ഇതേ സമയം ചക്ക വെറുതേ കൊടുക്കുകയായിരുന്നു. വിഷമില്ലാത്ത പ്രകൃതി വിഭവമെന്ന പ്രത്യേകതയും ഈ സംസ്ഥാന ഫലത്തിനുണ്ട്. വരിക്കച്ചക്ക, കൂഴച്ചക്ക വ്യത്യാസമില്ലാതെ ചക്കക്ക് ആവശ്യക്കാർ.  സാധാരണ വരിക്ക ചക്കയ്ക്കാണ്  പ്രിയം. കിട്ടാനില്ലാത്തതിനാൽ ചക്ക എന്നത് മാത്രമാണ് ആവശ്യക്കാർ നോക്കുന്നത്.
കൂടാതെ പച്ചച്ചക്ക പ്രമേഹം കുറയ്ക്കാൻ കാരണമാകും എന്ന വാർത്തകളും ചക്കയ്ക്ക് ആവശ്യക്കാരേറ്റി. വില കൂടാൻ ഇതെല്ലാം കാരണമായി കണക്കാക്കുന്നു. കിലോയ്ക്ക് 14 മുതൽ 17 വരെയാണ് വില. 10 രൂപയായിരുന്നു കഴിഞ്ഞ നാളിൽ വില.പ്ലാവിൽ കിടക്കുമ്പോൾ തന്നെ കച്ചവടക്കാർ വന്ന് വില പറയും. .ഒരു ചക്കയ്ക്ക് 60 മുതൽ 70 രൂപ വരെ കിട്ടുമെന്നതിനാൽ ഇടിച്ചക്ക എന്ന നിലയിലാണ് പലരും ചക്കവില്കുന്നത്.
പച്ചച്ചക്കയ്ക്ക് ഒരു മരുന്നിന്റെ പ്രാധാന്യമുണ്ട് എന്ന വാർത്ത ഇതിന്റെ ആവശ്യക്കാരേറാൻ ഒരു കാരണമായി എന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഏകദേശം 5 കോടിയോളം ചക്ക കേരളം കടന്നിരുന്നു. എന്നാൽ ഈ വർഷം അത്ര അളവിൽ വില്കാനായി കൊണ്ടു പോകുന്നില്ല. കുട്ടമ്പുഴയിലും സമീപ പ്രദേശങ്ങളിലും ആനയും പന്നിയും ഇടിച്ചക്ക പ്രായത്തിൽ പ്ലാവിൽ നിന്നും ചക്ക പറിച്ചുതിന്നുന്നതിനാൽ  നിരവധിയാളുകൾ  ഇടിച്ചക്ക വില്പന നടത്തിക്കഴിഞ്ഞു.

കഴിഞ്ഞ വർഷം ഏകദേശം 5 കോടിയുടെ ചക്ക കേരളം കടന്നിരുന്നു. ഇത്തവണ തുക അതിലും കൂടിയേക്കാം. പക്ഷെ വിളവ് കുറവ്. അതിനാൽ കർഷകർ ചോദിക്കുന്ന വില നല്കേണ്ടി വരുന്നുണ്ട് എന്നും വ്യാപാരികൾ പറയുന്നു. കൂടാതെ ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കാൻ പല പ്രമുഖ ബ്രാൻറുകളും ഈ സീസണിൽ കാര്യമായി ശ്രമിക്കുന്നു, പല സന്നദ്ധ സംഘടനകളും ചക്ക പാഴായി പോകാതിരിക്കാനായി ഉല്പന്ന നിർമ്മാണം പഠിപ്പിക്കുന്നു, ഇതിനാലും ചക്കയ്ക്ക് ആവശ്യമേറി. ഏതായാലും സംസ്ഥാന ഫലമായി സ്ഥാനക്കയറ്റം കിട്ടിയ ചക്കയ്ക്ക് ഡിമാന്റ് കൂടിയ വേളയിൽ  ചിലയിടങ്ങളിലെങ്കിലും വൈകിയ സമയത്ത് ചക്ക വിരിഞ്ഞു തുടങ്ങുന്നുണ്ട് എന്നത് ആശ്വാസമായി കാണാം.
English Summary: Fall in jackfruit production

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds