1. News

മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്നത് വ്യാജ പ്രചാരണം- ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി. മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചാരണം വളരെ വേഗത്തിൽ എല്ലാവരിലേക്കും എത്തിയതായും മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണോദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മത്സ്യ സമ്പത്ത് ഒന്നര ലക്ഷം ടണ്ണായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.The Minister was speaking after inaugurating the second phase of construction of the Carp Seed Production Unit at the Adak Poiya Farm of the Fisheries Department via video conference. Plans are afoot to increase the fishery resources in the state to 1.5 lakh tonnes.

K B Bainda
j mercykkuttiyamma
ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണോദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി. മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല് വിളയില്ലെന്ന വ്യാജ പ്രചാരണം വളരെ വേഗത്തിൽ എല്ലാവരിലേക്കും എത്തിയതായും മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഫിഷറീസ് വകുപ്പിന്റെ അഡാക് പൊയ്യ ഫാമിൽ കരിമീൻ വിത്തുൽപ്പാദന യൂണിറ്റ് രണ്ടാം ഘട്ടം നിർമ്മാണോദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മത്സ്യ സമ്പത്ത് ഒന്നര ലക്ഷം ടണ്ണായി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.The Minister was speaking after inaugurating the second phase of construction of the Carp Seed Production Unit at the Adak Poiya Farm of the Fisheries Department via video conference. Plans are afoot to increase the fishery resources in the state to 1.5 lakh tonnes. മത്സ്യ കൃഷിക്ക് തടസ്സം മികച്ച വിത്ത് ലഭിക്കാത്തതാണ്‌. മത്സ്യ കൃഷി രംഗത്തെ പോരായ്മകൾ പരിഹരിക്കണം. ഇതിനായി നാട്ടറിവുകൾ പ്രയോജനപ്പെടുത്തി ഫാമിന്റെ ബണ്ടുകൾ ബലപ്പെടുത്തൽ പോലുള്ള കാര്യങ്ങൾ ചെയ്യണം. ഭൂജല മത്സ്യ കൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം വർധിപ്പിക്കണം. ഇതിനായി പ്രാദേശിക തലത്തിൽ കൂട്ടയ്മകൾ ഉണ്ടാവണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ornamental fish
ഓരു ജല മത്സ്യ കൃഷി, ഓരു ജല മത്സ്യ വിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലൂടെയുള്ള മത്സ്യ ഉത്പാദനം എന്നിവയും ഉണ്ട്

അഡ്വ വി ആർ സുനിൽകുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്റ്റർ സി എ ലത, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വാർഡ് മെമ്പർ ടി കെ കുട്ടൻ, അഡാക് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ ദിനേശൻ ചെറുവാട്ട്, നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്റ്റ് എൻജിനീയർ ഇ ആർ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

2.93 കോടി രൂപ ചെലവഴിച്ചാണ് ഒരു വർഷത്തിൽ 7.68 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കാവുന്ന ഹാച്ചറി നിർമ്മിക്കുന്നത്. ഓരു ജല മത്സ്യ കൃഷി, ഓരു ജല മത്സ്യ വിത്ത് റിയറിങ്, നൂതന ജലകൃഷി രീതികളിലൂടെയുള്ള മത്സ്യ ഉത്പാദനം എന്നിവ അഡാക്ക് ഫിഷ് ഫാമിൽ നടന്നുവരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സെൻട്രൽ ഹാച്ചറി ചെങ്ങന്നൂർ പരിശീലനത്തിന്റെ പട്ടിക

#Fish#Hatchery#Farming#Krishi#Agriculture

English Summary: False propaganda that there is no paddy crop in fish farms - Fisheries Minister J Mersikuttyamma-kjoct920kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds